ആലപ്പുഴ: കേരള ഹൈക്കോടതി ജഡ്ജി തനിക്കെതിരെ നടത്തിയ പരാമർശം നീക്കിയാൽ മന്ത്രിസ്ഥാനത്ത് താൻ തിരികെ വരുമെന്ന് തോമസ് ചാണ്ടി. കളക്ടർ ധൃതിപിടിച്ച് റിപ്പോർട്ട് സമർപ്പിച്ചതിനാലാണ് തെറ്റുകൾ വന്നതെന്നും തന്റെ പേരിൽ റിസോർട്ടിന് സമീപത്ത് ഭൂമിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ജഡ്ജിക്ക് തോന്നിയ അപാകതകളാണ് രാജിക്ക് കാരണമായത്. നാളെ തന്നെ ഇതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതി പരാമർശങ്ങൾ സുപ്രീം കോടതി നീക്കിയാൽ താൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എകെ ശശീന്ദ്രൻ കുറ്റവിമുക്തനാണെങ്കിൽ മന്ത്രിസ്ഥാനം അദ്ദേഹത്തിന് വിട്ടുകൊടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ആലപ്പുഴയിലെ സ്വന്തം വീട്ടിലാണ് അദ്ദേഹം പത്രസമ്മേളനം നടത്തിയത്. “ബിസിനസിൽ നഷ്ടങ്ങൾ സഹിച്ചാണ് മന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും കരുവേലിപ്പാടത്ത് തനിക്ക് ഒരു സെന്റ് ഭൂമി പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ