Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

സ്ത്രീകള്‍ക്ക് മാത്രമായി പുതിയ അയ്യപ്പ ക്ഷേത്രം പണിയുമെന്ന് സുരേഷ് ഗോപി

ശബരിമലയോട് ചേര്‍ന്ന് നല്ലവരായ ആരെങ്കിലും ഭൂമി ദാനം നല്‍കിയാല്‍ അവിടെയാകും ക്ഷേത്രം സ്ഥാപിക്കുകയെന്നും സുരേഷ് ഗോപി

Suresh Gopi, BJP

കോഴിക്കോട്: ശബരിമലയോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് മാത്രമായി പുതിയ അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി എംപി. കാണിക്ക വഞ്ചി ഇല്ലാത്ത ഒരു അയ്യപ്പക്ഷേത്രമാണ് മനസിലുള്ളതെന്നും, അതിന്റെ പൂര്‍ണ്ണരൂപം ആയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച വിളംബരം ഉടനുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

പുതിയ ക്ഷേത്രത്തിന്റെ വിഗ്രഹത്തിന്റെ ഭാരത പ്രദിക്ഷണം ഉണ്ടാകും. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ സ്ഥലം അനുവദിച്ചാല്‍ ക്ഷേത്രം സ്ഥാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സഹായം ലഭിച്ചില്ലെങ്കില്‍ ശബരിമലയോട് ചേര്‍ന്ന് നല്ലവരായ ആരെങ്കിലും ഭൂമി ദാനം നല്‍കിയാല്‍ അവിടെയാകും ക്ഷേത്രം സ്ഥാപിക്കുകയെന്നും ശബരിമലയുടെ സമീപത്തുള്ള കോന്നിയിലോ പത്തനംതിട്ടയിലോ ആയിരിക്കും പുതിയ ക്ഷേത്രം വരികയെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, പൂജാരികളായി സ്ത്രീകളെ നിയമിക്കണോ എന്ന കാര്യവും പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Will build new ayyappa temple for women only says suresh gopi mp

Next Story
മണ്ഡലകാലത്ത് മല ചവിട്ടാൻ അമിത് ഷായും; ആഗ്രഹം പ്രകടിപ്പിച്ചതായി മുതിർന്ന നേതാവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com