New Update
/indian-express-malayalam/media/media_files/uploads/2018/11/elephant.jpg)
പത്തനംതിട്ട: ശബരിമല ഇലവുങ്കലിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്നും പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നു പുലർച്ചെയാണ് ഇലവുങ്കലിൽ ആന ഇറങ്ങിയത്. ആനയെ കണ്ടതും പൊലീസുകാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Advertisment
(വീഡിയോ കടപ്പാട്: മാതൃഭൂമി)
അതേസമയം, ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഇലവുങ്കലിലും നിരോധനാജ്ഞ തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഈ മാസം 30 വരെ നിരോധനാജ്ഞ നീട്ടുകയായിരുന്നു. 16ന് നട തുറന്നതിന് മുന്നോടിയായി 15ന് അർധരാത്രി മുതൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മൂന്ന് ദിവസം കൂടി നീട്ടി. പിന്നീടാണ് ഈ മാസം 30 വരെ നീട്ടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.