ചാലക്കുടിയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരയ്ക്കു കയറി. മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കൊമ്പന് പുഴയിൽ നിന്നും കരകയറാനായത്. ഇന്ന് രാവിലെയാണ് ആനയെ ഒഴുക്കിൽപ്പെട്ട നിലയിൽ കണ്ടത്. പറമ്പിക്കുളം ഡാം തുറന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപാച്ചിലിൽ ആനയും പെടുകയായിരുന്നു. പുഴയില്‍ വെളളം കുത്തൊലിച്ച് വരുന്നതിനാല്‍ ആനയ്ക്ക് കര കയറാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
പിളളപ്പാറ മേഖലയില്‍ കുടുങ്ങിയ ആനയെ ആളുകള്‍ക്ക് ചെന്ന് രക്ഷപ്പെടുത്താന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൂടെ ഒടുവിൽ ആന സ്വയം അടുത്ത തുരുത്തിലേക്ക് കയറുകയായിരുന്നു.
ചാലക്കുടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയുടെ സമീപത്തു നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ അധിക ജലം ഒഴുക്കി വിട്ടതിനെ തുടര്‍ന്നാണ് ഒഴുക്ക് കൂടുതലായി അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുകയാണ്.7 ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപ്പിട്ടുളളത്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍,എറണാക്കുളം എന്നിവയാണത്.