പടക്കം കടിച്ച് പരിക്കേറ്റ ആന കൊല്ലപ്പെട്ടു; മൂന്ന് പേര്‍ അറസ്റ്റില്‍

സംഭവം പത്തനാപുരത്ത്, കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു

wild elephant death after ate explosives, പൈനാപ്പിളിലെ സ്‌ഫോടക വസ്തു പൊട്ടി ആന ചരിഞ്ഞു, pathanapuram, പത്തനാപുരം, 3 arrests, മൂന്ന് പേര്‍ അറസ്റ്റില്‍, പാലക്കാട്‌, palakkad, malappuram, iemalayalam

കൊല്ലം: പത്തനാപുരത്ത് പൈനാപ്പിളില്‍ വച്ച പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പുന്നല സ്വദേശികളായ അനിമോന്‍, രഞ്ജിത്, ശരത് എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 11-നാണ് ആന ചരിഞ്ഞത്.

പ്രതികള്‍ മ്ലാവിനേയും പന്നിയേയും വേട്ടയാടാന്‍ വേണ്ടി പൈനാപ്പിളില്‍ പന്നിപടക്കം വച്ചത് ആന അബദ്ധത്തില്‍ കഴിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. ഏപ്രില്‍ ഒമ്പതിനാണ് വായില്‍ പരിക്കേറ്റ നിലയില്‍ ആനയെ നാട്ടുകാര്‍ കണ്ടെത്തി വനം വകുപ്പിനെ അറിയിച്ചത്. വകുപ്പ് ചികിത്സ നല്‍കിയെങ്കിലും ആന ചരിഞ്ഞു. കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് വനം വകുപ്പ് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞയാഴ്ച്ച പാലക്കാട് സമാനമായ രീതിയില്‍ ആന ചരിഞ്ഞത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.

Read More: കൊടുംക്രൂരത; പൈനാപ്പിളിൽ സ്‌ഫോടക വസ്തു നിറച്ച കെണിയിൽ ഗർഭിണിയായ കാട്ടാന ചെരിഞ്ഞു

പ്രതികളുടെ പേരില്‍ മൃഗ വേട്ടയ്ക്ക് മുമ്പും കേസുകള്‍ എടുത്തിട്ടുണ്ട്. ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും പന്നിപ്പടക്കവും തോക്കും വെടിമരുന്നു കണ്ടെടുത്തു.

വനങ്ങളില്‍ സംയോജിത പരിശോധനാ വിഭാഗത്തിന് രൂപം നല്‍കും

മനുഷ്യനും വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് സംയോജിത പരിശോധനാ വിഭാഗത്തിന് രൂപം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ മൂന്നു മാസം കൂടുമ്പോള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരും.

വന്യമൃഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ചെറുക്കുന്നതിനും വനം വകുപ്പിന്റെ സൈന്യം ശക്തിപ്പെടുത്തുന്നതിനും ട്രൈബല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നകാര്യം പരിശോധിക്കും. പൊതുമേഖലയിലുള്ള എസ്റ്റേറ്റുകളില്‍ കാട് വെട്ടി തുറസ്സാക്കാന്‍ തൊഴിലുറപ്പു തൊഴിലാളികളെ നിയോഗിക്കും.

വനം-വന്യജീവി സംരക്ഷണത്തില്‍ കേരളം ഏറെ മുന്നിലാണെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.

യോഗത്തില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഐ.ജി. എസ്. ശ്രീജിത്ത്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Wild elephant death pathanapuram forest arrests three culprits

Next Story
കേരളത്തിൽ ഇന്ന് 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യ 17 ആയി
The moderation of comments is automated and not cleared manually by malayalam.indianexpress.com