scorecardresearch

കാട്ടുപന്നി കുറുകെചാടി; പാലക്കാട് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

പെട്ടെന്ന് കാറിന് കുറുകെ വന്ന കാട്ടുപന്നിയുമായി കൂട്ടിയിടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം തിരിച്ചുവിട്ടപ്പോഴാണ് ദുരന്തമുണ്ടായതെന്നാണ് നിഗമനം

പെട്ടെന്ന് കാറിന് കുറുകെ വന്ന കാട്ടുപന്നിയുമായി കൂട്ടിയിടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം തിരിച്ചുവിട്ടപ്പോഴാണ് ദുരന്തമുണ്ടായതെന്നാണ് നിഗമനം

author-image
WebDesk
New Update
palakkad accident

അപകടത്തിൽ തകർന്ന കാർ

Palakkad Accident News: പാലക്കാട്: കാട്ടുപന്നി കുറുകെചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി കാർ മറിഞ്ഞ് മുന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റുരിലാണ് സംഭവം. പാലക്കാട് സ്വദേശികളായ സനൂഷ് (19), രോഹൻ രഞ്ജിത്ത് (24), രോഹൻ സന്തോഷ് (22) എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഋഷി (24), ജിതിൻ (21), ആദിത്യൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ചിറ്റൂരിൽ നിന്ന് പാലക്കാടിലേക്ക് പോകുന്നതിനിടയിൽ ഏകദേശം 10.30 ഓടെയാണ് അപകടമുണ്ടായത്.

Advertisment

Also Read:വന്ദേഭാരതിൽ ആർഎസ്എസ് ഗാനം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി, പാടിയത് തീവ്രവാദി ഗാനം അല്ലെന്ന് സുരേഷ് ഗോപി

നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് ഉടൻ എത്തിച്ചേർന്നു. നാട്ടുകാരും, പോലീസും, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് മരിച്ചവരെയും പരിക്കേറ്റവരെയും കാറിനുള്ളിൽ നിന്ന് പുറത്തെടുത്തത്.

Also Read:ഭരണഘടന പരാമർശം; മന്ത്രിയെന്ന് നിലയിൽ പറയാൻ പാടില്ലായിരുന്നു: സജി ചെറിയാൻ

Advertisment

പെട്ടെന്ന് കാറിന് കുറുകെ വന്ന കാട്ടുപന്നിയുമായി കൂട്ടിയിടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം തിരിച്ചുവിട്ടപ്പോഴാണ് ദുരന്തമുണ്ടായതെന്ന്പോലീസ് പറഞ്ഞു.അപകത്തിൽ രക്ഷപ്പെട്ടവരിൽ ഒരാളെ തൃശൂരിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരെ കോയമ്പത്തൂരിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച സനൂജ് വിദ്യാർഥിയാണ്.

ഋഷി, ജിതിൻ എന്നിവർക്ക് കൂടുതൽ പരിശോധന ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരിച്ചവരെല്ലാം സുഹൃത്തുക്കളായിരുന്നുവെന്നും ഒരുമിച്ച് യാത്ര ചെയ്യുന്ന ശീലം അവർക്കുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

Also Read:എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവ്വീസ് ചൊവ്വാഴ്ച മുതൽ; ബുക്കിംങ് തുടങ്ങി, ടിക്കറ്റ് നിരക്ക് ഇങ്ങനെ

അതേസമയം, കാർ അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പെട്ടന്ന് കാട്ടുപന്നി കുറുകെ ചാടിയതോടെ കാറിന്റെ നിയന്ത്രണം നഷ്ടമാകുകയും റോഡിനോട് ചേർന്ന മരത്തിലിടിച്ച് കാർ സമീപത്തെ പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; നാലിടത്ത് യെല്ലോ അലർട്ട്, ഇടിമിന്നലിനും സാധ്യത

Accident Palakkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: