ആലപ്പുഴ: ആലപ്പുഴയിൽ പൊലീസ് ക്വാർട്ടേഴ്സിൽ അമ്മയും രണ്ട് മക്കളും മരിച്ചനിലയിൽ. ആലപ്പുഴ വട്ടപ്പള്ളി സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ റനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിലും അഞ്ചു വയസുകാരനായ മകനെ ശ്വാസംമുട്ടി മരിച്ച നിലയിലും നജിലയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
കുടുംബപ്രശ്നങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് വിവരം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ എയിഡ് പോസ്റ്റിൽ ജോലി ചെയ്യുന്ന റനീസ് രാവിലെ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മൂന്ന് പേരെയും മരിച്ചനിലയിൽ കണ്ടത് . തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
Also Read: പൂരങ്ങളുടെ പൂരം ഇന്ന്; ആവേശത്തിൽ തൃശൂർ, കുടമാറ്റം വൈകിട്ട്
- മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918