scorecardresearch

വിധവയുടെ പുനര്‍ വിവാഹം വിദ്യാഭ്യാസ ചട്ട പ്രകാരം ആശ്രിതനിയമനത്തിന് തടസമല്ലെന്ന് ഹൈക്കോടതി

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം ആശ്രിത നിയമനം വിലപ്പെട്ട അവകാശമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം ആശ്രിത നിയമനം വിലപ്പെട്ട അവകാശമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു

author-image
WebDesk
New Update
high court new

ഫയൽ ഫൊട്ടോ

കൊച്ചി: വിധവ പുനര്‍ വിവാഹിതയായാലും ആശ്രിതനിയമനത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ വകുപ്പിലെ ആശ്രിത നിയമനം നിഷേധിച്ച എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കാസര്‍ഗോഡ് സ്വദേശിനി സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്. 

Advertisment

എയിഡഡ് സ്‌കൂളില്‍ അസിസ്റ്റന്‍ഡായിരുന്ന ഭര്‍ത്താവ് മരിച്ച ഒഴിവിലാണ് ഹര്‍ജിക്കാരി നിയമനം തേടിയത്. 2017 ല്‍ സമര്‍പ്പിച്ച അപേക്ഷയില്‍ 2024 ലാണ് അനുയോജ്യമായ ഒഴിവുവന്നത്. പുനര്‍ വിവാഹം ചെയ്തതിനാല്‍ 2023 ലെ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി മാനേജമെന്റ് അവസരം നിഷേധിച്ചു.  ഹര്‍ജിക്കാരി നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷിച്ചില്ലെന്ന വാദവും മാനേജ്‌മെന്റ് ഉന്നയിച്ചു. 

Also Read: ഉയരപ്പാത നിർമാണത്തിനിടെ അപകടം; രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും; അന്വേഷണത്തിന് വിദഗ്ദ സമിതി

ആശ്രിതായ വിധവയുടെ പുനര്‍ വിവാഹം അവരെ അയോഗ്യാക്കുമോ എന്ന നിയമവശമാണ് കോടതി പരിശോധിച്ചത്. കേരള വിദ്യാഭ്യാസ ചട്ടം 51 ബി പ്രകാരം ആശ്രിതയുടെ നിയമപരമായ ആനുകൂല്യം ഇല്ലാതാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റീസ് എന്‍. നാഗരേഷിന്റേതാണ് ഉത്തരവ്. 

Advertisment

Also Read: തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം; സർക്കാരിൻ്റെ ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ആശ്രിത നിയമനത്തിനുള്ള  അവകാശം കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുകയും ഭേദഗതി ചെയ്യുകയും ചെയ്യുന്ന ഉത്തരവുകളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം ആശ്രിത നിയമനം വിലപ്പെട്ട അവകാശമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ReadMore: ഇൻഫ്‌ളുവൻസർമാരായ ദമ്പതികളുടെ തമ്മിലടി; മാരിയോയ്‌ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ

High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: