കൊച്ചി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥികളുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ മൂന്ന് ഏംപിമാരുടേയും കാലാവധി കഴിയുന്നത് ഏപ്രില്‍ 21നാണ്. രാജ്യസഭാ തിരഞ്ഞെടുപ്പ് കേസ് പരിഗണിക്കവേയാണ് കമ്മീഷന്‍ കോടതിയെ ഇക്കാര്യമറിയിച്ചത്.
പതിനാലാം നിയമസഭയയുടെ കാലാവധി തീരുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കോടതിയെ കഴിഞ്ഞ ആഴ്ച രേഖാമൂലം അറിയിച്ച കമ്മീഷൻ തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് അന്നു തന്നെ അറിയിച്ചിരുന്നു. ഒരേ ദിവസം രണ്ട് നിലപാട് വന്നതിനെ തുടർന്നാണ് കോടതി കാരണം തേടിയിരിക്കുന്നത്.
വിജ്ഞാപനം ഇറക്കിയ ശേഷം തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറിയും എസ്.ശർമ്മ എംഎൽഎയും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് പി.വി.ആശയുടെ പരിഗണനയിലുള്ളത്. ഹര്‍ജികള്‍ മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
Read More: രാജ്യസഭയിലേക്കുള്ള ഒഴിവുകൾ: കോടതിയിൽ നിലപാട് പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനുമേലുള്ള കേന്ദ്ര സർക്കാരിന്റെ ഇടപെടലാണിതെന്നും കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും ഹർജികളിൽ ബോധിപ്പിച്ചു. ഏപ്രിൽ 21ന് ഒഴിവ് വരുന്ന വയലാർ രവി, കെ.കെ.രാഗേഷ്, പി.വി.അബ്ദുൾ വഹാബ് എന്നീ എംപിമാരുടെ ഒഴുവകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം.
വിജ്ഞാപനം ഇറക്കിയ ശേഷം നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് കമ്മീഷൻ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ഇടപെടാൻ നിയമമന്ത്രാലയത്തിന് അധികാരമില്ലെന്നും നടപടി കമ്മീഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും സർക്കാർ ബോധിപ്പിച്ചു. ഏപ്രിൽ 21ന് ഒഴിവ് വരുന്ന മൂന്നു സീറ്റുകളിലേക്കാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.