ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തിൽ കേരളം എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആരാഞ്ഞു. തെരുവ് നായ പ്രശ്നത്തിൽ കേരളം ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണം. ചീഫ് സെക്രട്ടറി തത്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം. അടിയന്തിരമായി വേണ്ട നടപടികള്‍ കൈക്കൊളളണമെന്നും കോടതി നിര്‍ദേശിച്ചു.

എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം തെരുവുനായ ആക്രമണം കൂടുന്തെന്നും കോടതി ചോദിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഒരു കൂട്ടം പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ