scorecardresearch

ബോംബ് നിർമ്മിക്കാൻ പഠിച്ചത് ഇന്റർനെറ്റിലൂടെ; ആരാണ് ഡൊമിനിക് മാർട്ടിൻ?

16 വർഷത്തോളം യഹോവയുടെ സാക്ഷികൾ എന്ന പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് താനെന്നും മാർട്ടിൻ വെളിപ്പെടുത്തുന്നു

16 വർഷത്തോളം യഹോവയുടെ സാക്ഷികൾ എന്ന പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് താനെന്നും മാർട്ടിൻ വെളിപ്പെടുത്തുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dominic Martin | Kalamasseri Blast

ഡൊമിനിക് മാർട്ടിന്‍

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് ഡൊമിനിക് മാർട്ടിന്‍ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും ഡൊമിനിക് ആരോപിക്കുന്നു. താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയാറാകാത്തതിനാലാണ് സ്ഫോടനം നടത്തിയതെന്നാണ് ഡൊമിനിക്കിന്റെ അവകാശവാദം.

Advertisment

വീഡിയോ പ്രചരിച്ചതോടെ മാർട്ടിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് പിന്നീട് അപ്രത്യക്ഷമായി. കഴിഞ്ഞ അഞ്ചര വർഷമായി മാർട്ടിന്‍ തമ്മനത്ത് താമസിക്കുകയാണ്. വിദേശത്ത് ജോലി ചെയ്തിരുന്നതായും വിവരമുണ്ട്. നിലവില്‍ മാർട്ടിന്റെ വീട്ടില്‍ പരിശോധയ്ക്കായി പൊലിസ് എത്തിയിട്ടുണ്ട്. 16 വർഷത്തോളം യഹോവയുടെ സാക്ഷികൾ എന്ന പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് താനെന്നും മാർട്ടിൻ വെളിപ്പെടുത്തുന്നു.

സ്ഫോടനം നടക്കുന്ന സമയത്ത് ഇയാൾ കളമശ്ശേരിയിലെ ഹാളിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഡൊമിനിക്കിന്റെ ഭാര്യ ഈ വിവരം അറിയുന്നത്. ഇന്ന് രാവിലെ 6 മണിയോടെയാണ് പ്രതി വീട്ടിൽ നിന്ന് ഇറങ്ങിയത്. മൊബൈലിലെ ട്രിഗർ പ്രവർത്തിപ്പിച്ച് സ്ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഇയാളുടെ പക്കലുണ്ട്.

ഡൊമിനിക് മാർട്ടിന്റെ കുറ്റസമ്മത വീഡിയോയിൽ പറയുന്നത് ഇതാണ്

''എന്റെ പേര് മാർട്ടിന്‍, ഇപ്പോള്‍ നടന്ന സംഭവവികാസം എല്ലാവരും അറിഞ്ഞ് കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ഒരു ബോംബ് സ്ഫോടനം ഉണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചുവെന്നും എനിക്ക് കൃത്യമായിട്ട് അറിയാം. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയാണ്.

Advertisment

ഞാനാണ് ആ ബോംബ് സ്ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഈ കൃത്യം ചെയ്തതതെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. 16 വർഷത്തോളം ഈ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഞാന്‍. അന്നൊന്നും ഞാന്‍ കാര്യങ്ങള്‍ ഗുരുതരമായി കണ്ടിരുന്നില്ല. ഒരു തമാശരൂപത്തില്‍ മാത്രമേ മുന്നോട്ട് പോയിട്ടുള്ളു.

എന്നാല്‍ ഒരു ആറ് വർഷം മൂന്‍പ് ഇതൊരു തെറ്റായ പ്രസ്ഥാനമാണെന്നും ഇവർ പഠിപ്പിക്കുന്നത് രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും മനസിലാക്കാന്‍ കഴിയുകയും ഇത് തിരുത്തണമെന്ന് പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇവരാരും അത് ചെയ്യാന്‍ തയാറായില്ല. എനിക്ക് ഒരും പോം വഴിയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഞാന്‍ ഇപ്പോള്‍ തന്നെ പൊലിസ് സ്റ്റേഷനില്‍ പോയി കീഴടങ്ങുകയാണ്. അന്വേഷണത്തിന്റെ ആവശ്യമൊന്നുമില്ല. ബോംബ് സ്ഫോടനം എങ്ങനെ നടന്നുവെന്നത് നിങ്ങള്‍ ടെലികാസ്റ്റ് ചെയ്യരുത്, അത് വളരെ അപകടകരമാണ്. സാധാരണക്കാരന്റെ കയ്യിലെത്തിപ്പെട്ടാല്‍ വലിയ അപകടം സംഭവിക്കും,'' വീഡിയോയില്‍ ഡൊമിനിക് പറയുന്നു.

Blast Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: