കെപിസിസി പ്രസിഡൻഡ് സ്ഥനത്ത് നിന്ന് വിഎം സുധീരൻ രാജിവെച്ച് ഒഴിയുമ്പോൾ പുതിയ പ്രസിഡൻഡ് ആരാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാർട്ടിയിലെ ഗ്രൂപ്പ് താപ്പാനകളെ പ്രീണിപ്പിക്കുന്നതിൽ പരാജയം സമ്മതിച്ചാണ് സുധീരൻ കളം ഒഴിയുന്നത്. അതുകൊണ്ട് തന്നെ പ്രബല ഗ്രൂപ്പുകൾക്ക് സമ്മതനായ ഒരു നേതാവിനെ തന്നെയാകും കെപിസിസി പ്രസിഡൻഡ് സ്ഥാനത്തേക്ക് പരിഗണക്കുക. അല്ലെങ്കിൽ ഗ്രൂപ്പുകൾ അംഗീകരിക്കുന്ന ഒരു ഫോർമുലയായിരിക്കും ഹൈക്കമാൻഡ് തയാറാക്കുക.

നിലവിലെ രാഷ്ട്രീയ, സാമുദായിക സമവാക്യങ്ങൾ ആർക്കൊപ്പമാവും നിൽക്കുക. ഇതാണ് കോൺഗ്രസ് രാഷ്ട്രീയത്തിനെ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കോൺഗ്രസ് വളരെ കാലമായി സ്വീകരിച്ചുവന്നിരുന്ന സമീപനത്തിനാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതോടെ വ്യത്യാസം വന്നത്. കോൺഗ്രസിന്റെ പിൻബലത്തിലെ ഇരു സമുദായങ്ങളുടെയും പ്രാതിനിധ്യം ഗ്രൂപ്പ് സമവാക്യങ്ങൾ എന്നിവ സംരക്ഷിച്ചായിരുന്ന അത് നടപ്പാക്കിയിരുന്നത്.

Read More: സ്വയമിറങ്ങി സുധീരൻ, രാഷ്ട്രീയ അപകടത്തിന് മുൻപ് സ്ഥാന ത്യാഗം

നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സുധീരന് എതിരെ ശീതയുദ്ധം നയിക്കുന്ന ഉമ്മൻ ചാണ്ടിയെ നേത്രത്വത്തിലേക്ക് കൊണ്ടുവരാനാകും ഹൈക്കമാൻഡ് ശ്രമിക്കുക. ഔദ്യോഗിക പദവികൾ ഒന്നും ഏറ്റെടുക്കില്ല എന്ന് പറയുമ്പോഴും ഉമ്മൻ ചാണ്ടിക്ക് കെപിസിസി പ്രസിഡൻഡ് കസേരയിൽ കണ്ണുണ്ട്. കേരളത്തിൽ കോൺഗ്രസിന്റെ കരുത്ത് വീണ്ടെടുക്കാൻ ഉമ്മൻ ചാണ്ടിയെപ്പോലുള്ള ഒരു നേതാവിനെ കഴിയൂ എന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.

കെ. മുരളീധരന്രെ പേരാണ് രണ്ടമതായി ഉയർന്നു കേൾക്കുന്ന പേര് . കോൺഗ്രസിൽ തന്രെ പ്രതാപകാലത്തെ പ്രകടനം തിരിച്ചുപിടിച്ച മുരളീധരൻ കെപിസിസി പ്രസിൻഡാകാനുള്ള നീക്കം പണ്ട് നടത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ പൊതുവേദികളിലും നിയമസഭയിലും ഒരു മുതിർന്ന നേതാവിന്രെ മുഖം കെ മുരളീധരൻ സ്വന്തമാക്കിയിട്ടുണ്ട്.

മുതിർന്ന നേതാവ് പിടി തോമസിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. സാമുദായിക സമവാക്യങ്ങള്‍ക്ക് ചേരുമെന്നതും, പൊതുസമ്മതനാണെന്നതുമാണ് തോമസിന് അനുകൂലമായ ഘടകം. എന്നാൽ കസ്തുരിരംഗങ്കൻ റിപ്പോർട്ടിന് മേലുള്ള പിടി തോമസിന്റെ നിലപാട് തിരിച്ചടിയായേക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ തോൽവിയും ക്രൈസ്തവ സഭകളുടെ ശത്രുതയുമാണ് തോമസിന്റെ നിലപാട് കോൺഗ്രസിന് നൽകിയത്.

Read More: വി.എം.സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

നിലവിലെ കെപിസിസി ജനറൽ സെക്രട്ടറിയും, എംഎൽഎയുമായ വീഡിസതീശൻ പ്രസിഡൻഡാകാനുള്ള സാധ്യതയുമുണ്ട്. ഹൈക്കമാൻഡുമായിട്ടുള്ള സതീശന്റെ ബന്ധം തന്നെയാണ് ഈ സാധ്യതയ്ക്ക് പിന്നിലുള്ളത് . രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടിട്ടാണ് വിഡി സതീശനെ കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചതും.

ഏറെക്കാലമായി മലബാറിന് കെ പി സി സി പ്രസിഡന്റ് സ്ഥാനം കിട്ടിയിട്ടില്ലെന്നും അത് ആവശ്യമാണെന്നും പറഞ്ഞ് നേരത്തെ തന്നെ മുല്ലപ്പളളി രാമചന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. എന്നാൽ അന്ന ഹൈക്കമാൻഡിന്റെ നറുക്ക് വീണത് സുധീരനായിരുന്നു. ഇത്തവണ സാമുദായിക സമവാക്യം നോക്കുന്നില്ലെങ്കിൽ മുല്ലപ്പളളി സ്വപ്നങ്ങൾ പൂക്കുമെന്നാണ് അദ്ദേഹത്തോട് താൽപര്യമുളളവർ പറയുന്നത്.

കെ.സുധാകരൻ, കെവി തോമസ്, പിസി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളുടെ പേരും സജീവമായി രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പിന്രെ രമേശ് ചെന്നിത്തല വഹിക്കുമ്പോൾ കെപിസിസി പ്രസിഡൻഡ് സ്ഥാനം എ ഗ്രൂപ്പിന് നൽകാനാണ് സാധ്യത. പൊതു സമ്മതനെന്ന് ഫോർമുല കേരളത്തിൽ പ്രാവർത്തികമല്ല എന്ന് ഹൈക്കമാൻഡിന് സുധീരന്റെ രാജിയോടെ മനസ്സിലായിട്ടുണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.