/indian-express-malayalam/media/media_files/2025/12/14/trivandrum-mayor-2025-12-14-09-05-45.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: ചരിത്രം വിജയം നേടി സംസ്ഥാനത്ത് ആദ്യമായി ഒരു കോർപ്പറേഷനിൽ ബിജെപി ഭരണത്തിലെത്തുമ്പോൾ മേയർ സ്ഥാനത്തേക്ക് ആരെത്തും എന്ന ആകാംക്ഷ തിരുവനന്തപുരത്തിനു പുറമേ കേരളത്തിലെ ഓരോ വോട്ടർമാരിലുമുണ്ട്. മേയറെ ചൊല്ലി ബിജെപിയിൽ ചർച്ചകൾ സജീവമാണ്. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹൈ പ്രൊഫൈലും സ്ത്രീ എന്ന പരിഗണനയുമാണ് ശ്രീലേഖയ്ക്ക് മേയർ സ്ഥാനത്തേക്ക് വാതിൽ തുറക്കുക. കേന്ദ്ര നേതൃത്വത്തിനും ഇതുതന്നെയാകും താത്പര്യമെന്നാണ് സൂചന. എന്നാൽ പൊതുരംഗത്തെ പരിചയക്കുറവ് പ്രധാന പോരായ്മയായി ഉയർന്നുവരാം. അതേസമയം, സംസ്ഥാനത്തെ ആദ്യ കോർപ്പറേഷൻ ഭരണം പൊതുപ്രവർത്തനത്തിൽ ദീർഘകാല പരിചയമുള്ള വി.വി രാജേഷിന്റെ കൈകളിൽ ഭദ്രമാക്കാനും സാധ്യതയേറെയാണ്. വി.വി രാജേഷിനെ മേയറാക്കിയാൽ ആര്‍ ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് വിവരം.
Also Read: കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
101 വാര്‍ഡുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ആധികാരിക വിജയമണ് എൻഡിഎ നേടിയത്. 50 സീറ്റുകള്‍ എന്‍ഡിഎ സ്വന്തമാക്കിയപ്പോൾ എല്‍ഡിഎഫ് 29 സീറ്റുകളിലേക്ക് ചുരുങ്ങി. 19 സീറ്റുകളാണ് യുഡിഎഫ് നേടിയത്. 2 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചുവരവാണ് കോർപ്പറേഷനിൽ യുഡിഎഫ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ പത്തു സീറ്റുകൾ മാത്രമുണ്ടായിരുന്ന യുഡിഎഫ് ആണ് ഇക്കുറി 19 സീറ്റുകളായി വർധിപ്പിച്ചിരിക്കുന്നത്.
ബിജെപിയുടെ വികസിത കേരളം എന്ന മുദ്രാവാക്യം ജനങ്ങൾ സ്വീകരിച്ചതിനു തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ മുന്നേറ്റമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. പത്തു കൊല്ലത്തെ എൽഡിഎഫ് ഭരണത്തിലെ അഴിമതിയും ശബരിമലയിൽ ചെയ്ത ദ്രോഹത്തിനുമുള്ള മറുപടിയാണ് ജനങ്ങൾ നൽകിയിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൽഡിഎഫിന്റെ കാലം കഴിഞ്ഞു. കോൺ​ഗ്രസിന്റെ ജയം താൽക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും തങ്ങൾക്ക് 100 ശതമാനം വിശ്വാസം ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read More: വികസനവും ക്ഷേമവും വോട്ടായില്ല; തദ്ദേശ പോരാട്ടത്തിൽ എൽഡിഎഫിന് പിഴച്ചതെവിടെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us