തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ആരാണെന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ആരാണ് അവര്‍. അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നോ,’ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. സർവകക്ഷി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.

തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ വന്നാല്‍ ശബരിമലയിലേക്ക് കയറ്റിവിടുമോ എന്ന ചോദ്യത്തോടായിരുന്നു തമാശരൂപേണ മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ‘മുഖ്യമന്ത്രിയോട് സംരക്ഷണം ആവശ്യപ്പെട്ട് കത്തയച്ചു’ എന്നാണ് അവര്‍ പറയുന്നത്’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊക്കെ സാധാരണ നിലയ്ക്ക് ആവശ്യമായ നടപടിയെടുക്കുമല്ലോ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അതേസമയം, മ​ണ്ഡ​ല​കാ​ലം 17 ന് ​ആ​രം​ഭി​ക്കു​മ്പോ​ൾ അ​ന്നു ത​ന്നെ ശ​ബ​രി​മ​ല​യി​ലെ​ത്താ​ൻ തൃ​പ്തി ദേ​ശാ​യി​യും ഒ​പ്പം ആ​റു യു​വ​തി​ക​ളും വ​രു​മെ​ന്ന് അ​റി​ഞ്ഞ​തോ​ടെ പൊ​ലീ​സ് തയ്യാ​റെ​ടു​പ്പ് തു​ട​ങ്ങി. ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ത്തി​ലൂ​ടെ തൃ​പ്തി​യെ ത​ട​യാ​ൻ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ വി​പു​ല​മാ​യ നീ​ക്ക​ങ്ങ​ളാ​ണ് ര​ഹ​സ്യ​മാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. തൃ​പ്തി കേ​ര​ള​ത്തി​ൽ കാ​ലു​കു​ത്തു​ന്ന നി​മി​ഷം ത​ന്നെ ത​ട​യു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​രെ മു​ന്നി​ൽ നി​ർ​ത്തി ശ​ര​ണം വി​ളി​ക​ളും നാ​മ​ജ​പ​ങ്ങ​ളു​മാ​യി തൃ​പ്തി​യെ​യും കൂ​ട്ട​രെ​യും വ​ഴി​യി​ലെ​ല്ലാം ത​ട​യാ​നാ​ണ് നീ​ക്കം.

ക​ഴി​ഞ്ഞ ശ​ബ​രി​മ​ല സീ​സ​ണി​ൽ ഇ​വ​ർ എ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന്ന് ത​ട​യാ​ൻ പൊ​ലീ​സാ​ണ് കാ​ത്തു നി​ന്ന​ത്. എ​ന്നാ​ൽ അ​ന്ന് ത​ട​യാ​ൻ വ​ല വി​രി​ച്ച പൊ​ലീ​സ് ഇ​പ്പോ​ൾ കോ​ട​തിവി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൃ​പ്തി ദേ​ശാ​യി​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​തെ നി​വൃ​ത്തി ഇ​ല്ലെ​ന്ന സ്ഥി​തി​യി​ലാ​ണ്. സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി, കേ​ര​ള മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ ശേ​ഷ​മാ​ണ് 17ന് ​എ​ത്തു​മെ​ന്ന് തൃ​പ്തി ദേ​ശാ​യി അ​റി​യി​ച്ച​ത്. എന്നാല്‍ പൊലീസ് സുരക്ഷ നല്‍കുമെന്ന് അറിയിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.