തിരുവനന്തപുരം: ലോ അക്കാദമിയുടെ കൈവശമുള്ള​ ഭൂമി സർക്കാർ പാട്ടത്തിന് നൽകിയതാണെന്ന് 1968ൽ മന്ത്രി എം.എൻ.ഗോവിന്ദൻ നായർ നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അക്കാദമിയുടെ ഭൂമി സംബന്ധിച്ച് വിവാദം ഉയരുമ്പോഴാണ് നിയമസഭാ ചോദ്യോത്തരം ശ്രദ്ധയാകർഷിക്കുന്നത്. 11ഏക്കർ 49 സെന്റ് സ്ഥലമാണ് സർക്കാർ പാട്ടത്തിന് നൽകിയതെന്ന് മന്ത്രി എൻ.ഐ.ദേവസ്സിക്കുട്ടിക്ക് നൽകിയ ഉത്തരത്തിൽ പറയുന്നു. എന്നാൽ ക്ലിപ്തമായ വാടക നിശ്ചയിച്ചിട്ടില്ലെന്നും സർക്കാർ നിശ്ചയിക്കുന്ന വാടക നൽകാമെന്ന കരാറിലാണ് ലോ അക്കാദമി കൊടുത്തിട്ടുള്ളത് എന്നും പറയുന്നു.

ഇതിനെതിരെ മന്ത്രിയുടെ പാർട്ടിക്കാരനായ സമാധാനം നാരായണൻ നായർ എന്ന വ്യക്തിക്ക് കുറഞ്ഞ പാട്ടത്തിന് കൊടുത്തിരിക്കുന്നുവെന്ന് ദേവസ്സിക്കുട്ടി ആരോപിക്കുന്നു. റവന്യൂ മന്ത്രിയുടെ അധികാരത്തിൽ കൈകടത്തിയാണ് കൃഷി മന്ത്രി ഈ​ ഭൂമി പാട്ടത്തിന് നൽകാൻ തീരുമാനിച്ചതെന്നും ദേവസ്സിക്കുട്ടി നിയമ സഭയിൽ പറഞ്ഞതായും നിയമസഭയുടെ രേഖയിലുണ്ട്. അതിന് ഗോവിന്ദൻ നായരുടെ മറുപടി ഇങ്ങനെയാണ്: ” ലോ അക്കാദമി ഒരു പ്രത്യേക വ്യക്തിയുടെ വകയയല്ല. അതിന്റെ ചീഫ് പേട്രൺ ഗവർണറാണ്. പേട്രൺ ചീഫ് മിനിസ്റ്ററും റവന്യൂ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പിന്നെ മൂന്ന് ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ വക്കീലന്മാരും അംഗങ്ങളാണ്. ”

ലോ അക്കാദമിക്ക് സർക്കാർ സ്ഥലം പതിച്ചു നൽകുന്നത് 1982-83 കാലയളവിൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇതെല്ലാം സംബന്ധിച്ച യഥാർത്ഥ രേഖകൾ പലതും കാണാനില്ലെന്നാണ് അവർ പറയുന്നത്.
unnamed

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.