scorecardresearch
Latest News

‘മരിച്ചാൽ ഞാൻ സ്വർഗത്തിൽ പോകും’ മരണത്തെകുറിച്ച് ഉഴവൂർ വിജയന്റെ സരസമായ വാക്കുകൾ; വീഡിയോ

‘മാണി സാറിനെയൊക്കെ നരകത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാനൊക്കെ സ്വര്‍ഗത്തിലായിരിക്കും’

‘മരിച്ചാൽ ഞാൻ സ്വർഗത്തിൽ പോകും’ മരണത്തെകുറിച്ച് ഉഴവൂർ വിജയന്റെ സരസമായ വാക്കുകൾ; വീഡിയോ

കൊച്ചി: എപ്പോഴും വേദികളെ സജീവമായി നിലനിര്‍ത്താനും സദസ്സിനെ കൈയിലെടുക്കാനും കഴിവുള്ള നേതാവായിരുന്നു ഉഴവൂര്‍ വിജയന്‍. സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ ശൈലിയിലൂടെ പ്രസംഗവേദികളെ ചിരിയില്‍ മുക്കിയ ഉഴവൂര്‍ വിജയന്‍ നടത്തിയ ഒരു പ്രസംഗം ശ്രദ്ധേയമാവുകയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം. സ്വരാജിനു വേണ്ടി പ്രചാരണത്തിനെത്തിയ അദ്ദേഹം പതിവുതെറ്റിക്കാതെ പ്രസംഗത്തിലെ തമാശകളിലൂടെ ജനങ്ങളെ കൈയിലെടുത്തു. യുഡിഎഫ് ഭരണത്തിനെതിരെ ഒന്നിന് പിറകെ ഒന്നൊന്നായി അവസാനകാലത്ത് അഴിമതി നിറഞ്ഞ സാഹചര്യത്തില്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

മന്ത്രിസഭ രാജിവെക്കണമെന്ന് അഭിപ്രായമില്ല, കാര്‍ഡിയാക് അറസ്റ്റ് മൂലം ഇവന്മാര്‍ രാജിവെക്കണമെന്ന് അഭിപ്രായമില്ല, കിടന്നെ ഇവന്മാര്‍ മരിക്കാവു. ഇവരെല്ലാം നരകത്തില്‍ പോകും അതില്‍ സംശയം വേണ്ടാ. മാണി സാറിനെയൊക്കെ നരകത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാനൊക്കെ സ്വര്‍ഗത്തിലായിരിക്കും എന്നിങ്ങനെ തുടങ്ങി ചിരി നന്പറുകളുടെ ഘോഷയാത്രയായിരുന്നു ഉഴവൂരിന്റെ പ്രസംഗം.

വീഡിയോ കാണാം:


കടപ്പാട്: അരവിന്ദ് വി(യൂട്യൂബ്)

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: When i die i will go to heaven uzhavoor vijayan humorous speech