scorecardresearch
Latest News

വാട്സ്ആപ് ഹര്‍ത്താല്‍: ‘ജിലേബി മോഷ്ടാവ്’ പൊലീസ് പിടിയില്‍

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മലപ്പുറം താനൂരിലെ കെ.ആര്‍ ബേക്കറി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍.‍ താനൂര്‍ സ്വദേശി അന്‍സാറാണ് പിടിയിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ബേക്കറി കൊള്ളയടിക്കാൻ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

താനൂർ സിഐയും സംഘവുമാണ് മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. താനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച മുഖ്യപ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കാഷ്മീരിലെ കത്തുവയിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ ഒരുസംഘം ആളുകൾ ആഹ്വാനം ചെയ്ത ഹർത്താൽ ദിവസമാണ് താനൂരിലെ പ്രമുഖ ബേക്കറി കൊള്ളയടിക്കപ്പെട്ടത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Whatsapp hartal bakery robber caught by police