/indian-express-malayalam/media/media_files/uploads/2023/10/7-10.jpg)
ടിഫിൻ ബോക്സ് ബോംബ് | ഫൊട്ടോ: എക്സ്പ്രസ് ആർക്കൈവ്സ്
കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന സാമ്ര കൺവെൻഷൻ സെന്ററിൽ പൊട്ടിത്തെറിച്ചത് ടിഫിൻ ബോക്സ് ബോംബ് ആണെന്ന് റിപ്പോർട്ട്. സ്ഥലത്ത് നിന്നും ഐഇഡി അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു. ചാവേർ ആക്രമണമല്ലെന്നും റിമോട്ട് കൺട്രോളറോ മറ്റോ ഉപയോഗിച്ചുള്ള സ്ഫോടനമാകാമെന്നാണ് പ്രാഥമിക വിവരം. ഭക്ഷണം കൊണ്ടുവരുന്ന സ്റ്റീൽ പാത്രങ്ങളിലാണ് ബോംബ് ഹാളിലേക്ക് കടത്തിയതെന്നാണ് വിവരം. കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
എന്താണ് ഐഇഡി ബോംബ്?
റിമോര്‍ട്ട് കണ്‍ട്രോളറോ, ടൈമറോ ഉപയോഗിച്ച് സ്ഫോടനം നടത്താവുന്ന നാടൻ ബോംബുകളാണ് ഐഇഡി ((ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) എന്നറിയപ്പെടുന്നത്. ചെറുകിട തീവ്രവാദ സംഘടനകളും അക്രമി സംഘങ്ങളും ഉപയോഗിക്കുന്ന ശക്തി കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് ഇവ. അമോണിയം നൈട്രേറ്റ് പോലുള്ള എളുപ്പം ലഭ്യമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് തദ്ദേശീയമായിട്ടാണ് ഇത്തരം സ്‌ഫോടക വസ്തുക്കളുണ്ടാക്കുന്നത്. മുറിവേല്‍പ്പിക്കാന്‍ കഴിയുന്ന കുപ്പിച്ചില്ലു പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഇതിന്റെ ശേഷി കൂട്ടാന്‍ കഴിയും.
മുമ്പ് എറണാകുളം കളക്‌ട്രേറ്റിലും സ്ഫോടനത്തിന് ഉപയോഗിച്ചു
നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് വ്യക്തമായതോടെ കളമശ്ശേരിയില്‍ ഇതിനു മുമ്പ് നടന്ന ഇത്തരം സംഭവങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കും അന്വേഷണം നീളുമെന്നും ഡിജിപി പറഞ്ഞു. ഇതിന് മുമ്പ് കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കളക്‌ട്രേറ്റില്‍ സമാന രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ എറണാകുളത്തും മറ്റു ജില്ലകളിലുമുള്ള റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് അടക്കമുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ പൊലിസ് പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.