scorecardresearch

Local Body Election 2025: വോട്ട് ചെയ്യാൻ പോകുമ്പോൾ കൈയ്യിൽ കരുതേണ്ട രേഖകൾ ഏതൊക്കെ?

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Voters id | Election

Local Body Election 2025 Updates

Local Body Election 2025 Updates: കൊച്ചി: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്  നടക്കും. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 1.32 കോടി വോട്ടർമാരാണ് ഒന്നാംഘട്ടത്തിൽ ജനവിധി എഴുതുന്നത്.

Advertisment

Also Read:കൊട്ടിക്കയറി കൊട്ടിക്കലാശം; അവസാനവട്ട ഓട്ടപ്പാച്ചിലിൽ സ്ഥാനാർഥികൾ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ജില്ലകളിലായി 62.51 ലക്ഷം പുരുഷന്മാരും 70.32 ലക്ഷം സ്ത്രീകളും 126 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 1.32 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 

3,293 പ്രവാസി വോട്ടർമാരും നാളെ വോട്ട് ചെയ്യും. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. ഉദ്യോഗസ്ഥർ സാമഗ്രികൾ ഏറ്റുവാങ്ങി വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് തിരിച്ചു.

തിരിച്ചറിയൽ രേഖകൾ

വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, പാൻകാർഡ്, ആറു മാസത്തിനുമുമ്പ് ദേശസാൽകൃത ബാങ്കുകൾ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ സ്ലിപ്പ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.

Also Read:ഭരണം നിലനിർത്താൻ എൽഡിഎഫ്, അട്ടിമറിയ്‌ക്കൊരുങ്ങി യുഡിഎഫും എൻഡിഎയും; തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

പ്രവാസി വോട്ടർമാർ പോളിങ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി പാസ്‌പോർട്ടിൻ്റെ ഒറിജിനൽ കാണിച്ചാൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുകയുള്ളൂ.

വോട്ടിങ് രീതി

ഗ്രാമപഞ്ചായത്തുകളിലെ വോട്ടർമാർക്ക് പോളിങ്ങിന് അൽപം സമയക്കൂടുതലെടുക്കും. ഇവിടെ ഇവിഎമ്മിൻ്റെ മൂന്ന് ബാലറ്റ് യൂണിറ്റുകളാണ് വോട്ടിങ് കമ്പാർട്ട്മെൻ്റിൽ ഉണ്ടാവുക. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വോട്ടർമാർ വോട്ട് രേഖപ്പെടുത്തണം. ഇവിടെ ഇവിഎമ്മിന് കൺട്രോൾ യൂണിറ്റ് ഒന്നു മാത്രമേ കാണൂ. കോർപ്പറേഷനിലും നഗരസഭകളിലും വോട്ടർമാർക്ക് ഒറ്റ വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ.

Also Read:ആര് കാക്കും കോഴിക്കോടൻ കോട്ട ?

സംസ്ഥാനത്താകെ 75,643 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 36,034 പുരുഷന്മാരും 39,609 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഇതിൽ ഉൾപ്പെടുന്നു. കണ്ണൂർ ജില്ലയിലെ 14ഉം കാസർകോട് ജില്ലയിലെ രണ്ടും വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ പേട്ട വാർഡിലാണ് കൂടുതൽ സ്ഥാനാർഥികൾ.

11 പേർ മത്സരിക്കുന്ന ഇവിടെ ഒറ്റ ബാലറ്റ് യൂണിറ്റ് ഉപയോഗിച്ചുതന്നെയാണ് വോട്ടെടുപ്പ്. 15 സ്ഥാനാർഥികളെ വരെ ഒരു ബാലറ്റ് യൂണിറ്റിൽ ക്രമീകരിക്കാമെന്നതിനാൽ സംസ്ഥാനത്തൊരിടത്തും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരട്ട ബാലറ്റ് യൂണിറ്റ് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. തിരുവനന്തപുരം കോർപ്പറേഷനിലെ തന്നെ വിഴിഞ്ഞം വാർഡിൽ 10ഉം കഴക്കൂട്ടം, ബീമാപള്ളി, കണ്ണമ്മൂല, കൊച്ചി കോർപ്പറേഷനിലെ തൃക്കണ്ണാർവട്ടം വാർഡുകളിൽ ഒമ്പതും സ്ഥാനാർഥികൾ വീതമുണ്ട്.

Read More:കെസിആർ മുതൽ അനിൽ അക്കര വരെ നാട്ടങ്കത്തിന്; കാണാം തദ്ദേശ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചകൾ

Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: