തൃശൂര്‍: വെസ്റ്റ് നൈല്‍ പനി ബാധിച്ച് പുത്തൂര്‍ ആശാരിക്കോട് സ്വദേശിയായ ജോബി മരിച്ചു. 47 വയസായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ പനി ബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
ജോബിയില്‍ നിന്ന് മറ്റാര്‍ക്കും രോഗം പകര്‍ന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കും. ജോബി താമസിക്കുന്ന മേഖലയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. രോഗം പരത്തുന്നു ക്യൂലെക്സ് എന്ന കൊതുകിന്റെ സാന്നിധ്യവും കണ്ടെത്തി.
Also Read: 150 പേരില്‍ ഒരാള്‍ക്ക് ഗുരുതരമാകും; എന്താണ് വെസ്റ്റ് നൈല്‍ വൈറസ്?