scorecardresearch
Latest News

മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

കൊതുകുകളിലൂടെയാണ് പനി പടരുന്നത്

West Nile Fever, Kerala, Fever

മലപ്പുറം: മാരകമായ വെസ്റ്റ് നൈല്‍ പനി മലപ്പുറത്ത് സ്ഥിരീകരിച്ചു. ആറ് വയസുകാരനിലാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൊതുകുകളിലൂടെയാണ് പനി പടരുന്നത്. ഈ രോഗത്തിന് പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ല.

പനി ബാധിച്ച ആറ് വയസുകാരന്‍ വേങ്ങര എ.ആര്‍. നഗര്‍ സ്വദേശിയാണ്. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈറസ് ബാധിച്ച ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. മൃഗങ്ങളിലൂടെയും ദേശാടന പക്ഷികളിലൂടെയുമാണ് ഈ വൈറസ് കൊതുകുകളിലേക്ക് എത്തുന്നത്.

രോഗബാധിതനായ കുട്ടി താമസിച്ചിരുന്ന എ.ആര്‍. നഗറിലും തിരൂരങ്ങാടിയിലും മൃഗങ്ങളുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം വരാതിരിക്കാനുള്ള വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൊതുക് നശീകരണം ശക്തമാക്കിയിരിക്കുകയാണ് ജില്ലാ ആരോഗ്യ വിഭാഗം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: West nile fever malappuram