മലപ്പുറം: വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസുകാരൻ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.
വൈറസ് ബാധിച്ച ക്യൂലക്സ് കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. മൃഗങ്ങളിലൂടെയും ദേശാടന പക്ഷികളിലൂടെയുമാണ് ഈ വൈറസ് കൊതുകുകളിലേക്ക് എത്തുന്നത്. മുഹമ്മദ് ഷാനിന് പനി സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യസംഘം മലപ്പുറത്ത് സന്ദർശനം നടത്തിയിരുന്നു. ക്യൂലക്സ് കൊതുകുകളെ പ്രദേശത്ത് കണ്ടെത്തുകയും ചെയ്തിരുന്നു.
പക്ഷികളിൽ നിന്നാണ് കൊതുകുകളിലൂടെ വെസ്റ്റ് നൈൽ വൈറസുകൾ ബാധിക്കുന്നത്. 150ൽ ഒരാൾക്ക് മാത്രമാണ് വ്യക്തമായ ലക്ഷണങ്ങളിലൂടെ പനി മൂർച്ഛിക്കാൻ സാധ്യത. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പനി പകരില്ല. മരണ സാധ്യത പത്ത് ശതമാനമാണ്. അതുകൊണ്ട് കൊതുക് നശീകരണമാണ് ഏകവഴി.