scorecardresearch

Latest News

ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിലും ട്രഷറി പ്രവർത്തിക്കും; പെൻഷനും ശമ്പളവും മുൻകൂർ

വർധിച്ച ക്ഷേമ പെൻഷനും അത് കൃത്യമായി കൈകളിലെത്താൻ സ്വീകരിക്കുന്ന നടപടികളും തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് സർക്കാർ വിലയിരുത്തൽ

Welfare Pension Kerala Kerala Budget 2020 Thomas Issac

തിരുവനന്തപുരം: ഏപ്രിൽ മാസത്തെ ക്ഷേമപെന്‍ഷന്‍ കൂടി ഈ മാസം അവസാനം വിതരണം ചെയ്യാന്‍ തീരുമാനം. ശമ്പളവിതരണവും തിരഞ്ഞെടുപ്പ് ചെലവുകളും നടത്താ‍ന്‍ ദുഃഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കും. ശമ്പളവിതരണ സോഫ്‌റ്റ്‌വെയറായ ‘സ്‌പാർക്കി’ലെ തകരാറുകള്‍ വിദഗ്‌ധരുടെ സഹായത്തോടെ പരിഹരിക്കാനും നടപടിയെടുത്തു. വോട്ടെടുപ്പിന് മുൻപ് ശമ്പളവും ക്ഷേമ പെൻഷനും ജനങ്ങളുടെ കയ്യിലെത്താൻ സർക്കാർ നടപടികൾ സ്വീകരിക്കുകയാണ്. മാർച്ച്, ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ 3,100 രൂപ ഒരുമിച്ച് ഇത്തവണ ലഭിക്കും.

Read Also: യുഡിഎഫ് പ്രകടന പത്രിക ഇന്ന്

വർധിച്ച ക്ഷേമ പെൻഷനും അത് കൃത്യമായി കൈകളിലെത്താൻ സ്വീകരിക്കുന്ന നടപടികളും തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് സർക്കാർ വിലയിരുത്തൽ. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അഭിപ്രായ സർവേകളിലെല്ലാം ക്ഷേമ പെൻഷൻ ജനങ്ങൾക്കിടയിൽ വലിയ ചലനമുണ്ടാക്കിയെന്നാണ് പറയുന്നത്. മാത്രമല്ല, ക്ഷേമ പെൻഷൻ 2,500 രൂപയാക്കി ഉയർത്തുമെന്ന് എൽഡിഎഫ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

ക്ഷേമപെൻഷൻ ഘട്ടം ഘട്ടമായി 2,500 രൂപയാക്കും. വീട്ടമ്മമാർക്കും പെൻഷൻ നൽകും. 40 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കും. അടുത്ത വർഷം ഒന്നര ലക്ഷം വീടുകൾ നിർമിക്കും. അഭ്യസ്‌തവിദ്യർക്ക് തൊഴില്‍ നല്‍കുന്നതിന് മുന്‍ഗണന. കൂടുതല്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്നും ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉറപ്പുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Welfare pension in advance