തിരുവനന്തപുരം: ഈ മാസം മുതൽ ക്ഷേമ പെൻഷൻ 1,500 രൂപ. 2021 ജനുവരി ഒന്ന് മുതൽ ക്ഷേമ പെൻഷൻ 1,500 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1,400 ൽ നിന്ന് നൂറ് രൂപ കൂടി വർധിപ്പിച്ചു. അടുത്ത ബജറ്റിൽ പെൻഷൻ നൂറ് രൂപ കൂടി വർധിപ്പിച്ച് 1,600 ആക്കാനും സാധ്യത. പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റാണ് ഇനി അവതരിപ്പിക്കാനുള്ളത്.
Read Also: പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി
അതേസമയം, ഡിസംബർ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജനുവരി ഒൻപത് വരെ. കിറ്റ് വാങ്ങാൻ സാധിക്കാത്തവർ ജനുവരി ഒൻപതിനുള്ളിൽ റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങണം. ഡിസംബർ മാസത്തെ കിറ്റ് ക്രിസ്‌മസ് കിറ്റായാണ് വിതരണം ചെയ്യുന്നത്. പല റേഷൻ കടകളിലും കിറ്റ് വിതരണം സാവധാനത്തിലാണ്. നാല് മാസം കൂടി സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും.