വടകര: ആനപ്പുറത്തേറി വിവാഹ പന്തലിൽ എത്തിയ വരനെതിരെ കേസ്. വടകര സ്വദേശി ആർ.കെ.സമീഹിനെതിരെയാണ് കേസെടുത്തത്. വരനും ആനയുടമയും അടക്കം മൂന്നുപേർ കേസിൽ പ്രതികളാണ്.

ഈ മാസം 18 നായിരുന്നു പ്രവാസി വ്യവസായി ആർ.കെ.അബ്ദുളള ഹാജിയുടെ മകനായ സമീഹിന്റെ വിവാഹം. വരന് യാത്ര ചെയ്യാൻ കാർ ഒരുക്കിയിരുന്നുവെങ്കിലും ആനപ്പുറത്ത് ഏറിയാണ് സമീഹ് വധുവിന്റെ വീട്ടിലേക്ക് പോയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനം ഉയർന്നു.

വീഡിയോ ശ്രദ്ധയിൽപെട്ടതോടെയാണ് വനംവകുപ്പ് കേസെടുത്തത്. നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവെന്നാണ് എഫ്ഐആറിലുളളത്. പകൽ 10 മുതൽ 4 വരെ നാട്ടാനകളെ ഉപയോഗിക്കുന്നതിനുളള വിലക്കും ലംഘിച്ചിട്ടുണ്ട്. അതേസമയം, നാട്ടാനകളെ ഉപയോഗിക്കുന്നതിന് നിബന്ധനകളുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് സമീഹിന്റെ കുടുംബം വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.