കൊച്ചി: പതിനൊന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. ഏപ്രിൽ ഒൻപതു വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
മഴ ഇന്ന്: പ്രവചനങ്ങള്‍ ഇങ്ങനെ
- കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഗോള പ്രവച സംവിധാന മോഡല്‍ പ്രകാരം കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട മഴ സാധ്യത
- നോയിഡ ആസ്ഥാനമായ, കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റെയ്ഞ്ച് വെതര്‍ ഫോര്‍ കാസ്റ്റിങ് (എന്‍സിഎംആര്‍ഡബ്ല്യുഎഫ്) ന്റെ എന്‍സിയുഎം കാലാവസ്ഥ മോഡല്‍ പ്രകാരം മധ്യ തെക്കന്‍ കേരളത്തിലും കാസര്‍ഗോഡും ഒറ്റപ്പെട്ട മഴ സാധ്യത
- നാഷണല്‍ സെന്റര്‍ ഫോര്‍ എന്വിറോണ്മെന്റല് പ്രഡിക്ഷന്റെ (എന്‍സിഇപി) ആഗോള പ്രവച സംവിധാന മോഡല്‍ പ്രകാരം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴ സാധ്യത
- യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റെയ്ഞ്ച് വെതര്‍ കാസ്റ്റ്സി(ഇസിഎംഡബ്ല്യുഎഫ്)ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട മഴ സാധ്യത
- സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ ഐബിഎമ്മിന്റെ പ്രവചന പ്രകാരം മധ്യ തെക്കന്‍ കേരളത്തിലും കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത
ന്യൂനമര്‍ദത്തിനു സാധ്യത
ബുധനാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആറിനു തെക്ക് ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഏഴിനു തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മീന്‍പിടുത്തത്തിനു പോകരുതെന്നാണ് നിര്‍ദേശം
കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ അടുത്ത അഞ്ച് ദിവസം വരെ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച അറിയിച്ചത്.
Also Read: ഉറുമ്പ് ആനയ്ക്ക് കല്ല്യാണം ആലോചിച്ചപോലെ; സിപിഎമ്മിനെ പരിഹസിച്ച് കെ. സുധാകരൻ