scorecardresearch
Latest News

മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കടലിൽ പോകരുതെന്ന് മൽസ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്.

നിലവിൽ ശാന്തമായി കാണപ്പെടുന്ന കടൽ ഏതു നിമിഷവും പ്രക്ഷുബ്ധമാകാൻ ഇടയുള്ളത് കൊണ്ട് കടലിൽ പോകാതെ മൽസ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

ഓഖി ദുരന്തത്തിന് ശേഷം കാലാവസ്ഥ നീരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് വൈകിയത് 78 ഓളം പേരാണ് ഇതുവരെ മരിച്ചത്. മുന്നൂറിൽപ്പരം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Weather update for fisherman