Latest News

സംസ്ഥാനത്ത് മഴ തുടരും; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മൺസൂൺ മെയ് 31ന് കേരള തീരത്തെത്തുമെന്ന് ഐഎംഡി

തിരുവനന്തപുരം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും നേരിയതോതില്‍ മഴ ലഭിക്കാനാണ് സാധ്യത. എന്നാല്‍ നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

ഞായറാഴ്ചയും തിങ്കളാഴ്ചയും സമാന കാലാവസ്ഥയായിരിക്കുമെന്നും കാലവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിലും, തിങ്കളാഴ് ഒന്‍പത് ജില്ലകളിലുമാണ് യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.

Also Read: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 വരെ

തീരപ്രദേശങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റു, 3.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണം. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്.

സംസ്ഥാനത്ത് ഇത്തവണ മൺസൂൺ നേരത്തെ എത്തും. തെക്കുപടിഞ്ഞാറൻ മൺസൂൺ മേയ് 31ന് കേരള തീരത്തെത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൺസൂൺ മാലദ്വീപ്-കന്യാകുമാരി പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലേക്ക് ഇന്ന് മുന്നേറിയതായി ഐഎംഡി അറിയിച്ചു. ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ, കിഴക്കൻ-മധ്യ പ്രദേശങ്ങളിലേക്കും മൺസൂൺ നീങ്ങുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Weather south west monsoon likely to hit kerala on may 31 imd

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express