Fani Cyclone Live Updates: തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ന്യൂനമർദം ഫാനി ചുഴലിക്കാറ്റായി ഇന്ത്യൻ തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ് നാട് തിരത്തേക്കാണ് ഫാനി ചുഴലിക്കാറ്റ് എത്തുക. കേരളത്തിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരളത്തിൽ കടൽ ക്ഷോഭത്തിന് നിലവിൽ ശമനം ഉണ്ടെങ്കിലും കടൽ കൂടുതൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്.
തമിഴ്നാട്, പുതുച്ചേരി എന്നിവടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് പുറമെ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കേരളത്തിൽ 50 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് തുടരും.
ഞായര്‍ (28 -4-2019), തിങ്കള്‍ (29-4-2019) ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ് കാറ്റ് (മണിക്കൂറില് 40 -50 കിമി വരെ വേഗത്തില് ) വീശുവാന്‍ സാധ്യത ഉണ്ട്. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ തിങ്കള്‍, ചൊവ്വ (2019 ഏപ്രില്‍ 29,30 ) ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും തിങ്കളാഴ്ച (29 /04 /2019) എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച (30/ 04/ 2019) കോട്ടയം ,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് (ശക്തമായ മഴ) എന്നി ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് സാധ്യത മുന്നില്‍ കണ്ട് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം
കേരളത്തില്‍ വരും ദിവസങ്ങളില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചതുപോലെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടുവരുന്നുണ്ട്. അതിനോട് അനുബന്ധിച്ചു കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുവാന്‍ സാധ്യതയുണ്ട് . Read More
കടലാക്രമണത്തെ തുടര്‍ന്ന് തീരദേശത്തുളള ജനങ്ങള്‍ക്ക് ഒരു മാസത്തെ റേഷന്‍ സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതം സംബന്ധിച്ച തീരുമാനം ഉണ്ടായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് തീരുമാനത്തിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയത്. ഇന്നലെ നടന്ന കടലാക്രമണത്തില്‍ തീരദേശങ്ങളില്‍ പല വീടുകള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. Read More
കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 26 ന് അതിരാവിലെ 12 മണിക്ക് മുൻപ് ഏറ്റവും അടുത്തുള്ള തീരത്ത് എത്തണം
29ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്