തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തുടരെ തുടരെ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യത.

മദ്ധ്യപ്രദേശിന് മീതെയുള്ള ന്യൂനമർദ്ദത്തിന്റെ ഫലമായി ഉത്തരേന്ത്യ മുഴുവന്‍ കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അവിടേക്ക് ആകര്‍ഷിക്കുന്ന മേഘങ്ങള്‍ പശ്ചിമഘട്ട മലനിരകളില്‍ പെയ്തിറങ്ങുന്നതിനാലാണ് കേരളത്തില്‍ മഴ തുടരുക എന്നാണു വിലയിരുത്തല്‍.

ഉത്തരേന്ത്യയില്‍ മുംബൈ അടക്കമുള്ള വന്‍ നഗരങ്ങള്‍ മഴക്കെടുതിയിലാണ്. ഒഡീഷയ്ക്ക് താഴെ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു എന്നത് ഉത്തരേന്ത്യയിലെ മഴക്കെടുതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. ഓഗസ്റ്റ് ആദ്യവാരത്തിലും തുടര്‍ ന്യൂനമര്‍ദ്ദങ്ങള്‍ തുടര്‍ന്നേക്കും എന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

അതേസമയം, തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.