തി​രു​വ​ന​ന്ത​പു​രം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർദ്ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യെ​ന്നാണ് മു​ന്ന​റി​യി​പ്പ്. ഇ​തേ തു​ട​ർ​ന്ന് ശ​ക്ത​മാ​യ കാ​റ്റു വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 60 കി​ലോ​മാ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.