കൊച്ചി: ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകിയ സ്കൂളിന്റെ പ്രവർത്തനം മുടങ്ങരുതെന്ന് ഹൈക്കോടതി. പൊലീസ് സംരക്ഷണം തേടി തിരുവനന്തപുരം ജോതി നിലയം സീനിയർ ഹയർ സെക്കൻഡറി സ്കൂൾ സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ചില രാഷ്ടിയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയോടെ സ്കൂളിനെതിരെ നടക്കുന്ന സമരം അക്രമാസക്തമാകാൻ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

സ്കൂളിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. സ്കുൾ യൂണിഫോമിനു വിരുദ്ധമായി തട്ടം ധരിക്കാൻ വിദ്യാർഥിനിക്ക് അവകാശമില്ലെന്ന് സിംഗിൾ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീൽ ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലാണ്.

ഏപ്രിലിൽ ആണ് എട്ടാം ക്ലാസുകാരി സ്കൂളിൽ പ്രവേശനം നേടിയത്. തട്ടം ധരിച്ചെത്തിയ പെൺകുട്ടിയോട് യൂണിഫോം നിർബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും മാതാപിതാക്കൾ എത്തി ടിസി വാങ്ങിപ്പോവുകയായിരുന്നുവെന്നും പ്രിൻസിപ്പൽ കോടതിയിൽ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.