ഇടുക്കിയിലെ കുടിയേറ്റക്കാരെ സംരക്ഷിക്കും, കയ്യേറ്റക്കാരെ ഒഴിപ്പിക്കും: പിണറായി വിജയൻ

2 വർഷത്തിനുള്ളിൽ അർഹരായ എല്ലാ കുടിയേറ്റക്കാർക്കും സർക്കാർ പട്ടയം നൽകുമെന്നും പിണറായി വിജയൻ

pinarayi vijayan

മൂന്നാർ: ഇടുക്കി ജില്ലയിലേക്ക് വർഷങ്ങൾക്ക് മുൻപ് കുടിയേറി പാർത്തവരെ കയ്യേറ്റക്കാരായി
ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ കുടിയേറ്റക്കാരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിൽ നടക്കുന്ന പട്ടയ വിതരണത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇടുക്കിയിൽ റവന്യുഭൂമി കയ്യേറിയവർ ഉടൻ അത് തിരിച്ച് തരുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ ഒഴിപ്പിക്കാൻ വരുമ്പോൾ പരാതി പറഞ്ഞിട്ട് കാര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കള്ളവിദ്യയിലൂടെ കയ്യേറ്റത്തിന് പുറപ്പെട്ടാൽ സംസ്ഥാന സർക്കാർ സംരക്ഷിക്കില്ലെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.

ഇടുക്കിയിൽ 5590 പേർക്കാണ് ഇന്ന് മുഖ്യമന്ത്രി പട്ടയം നൽകിയത്. 2 വർഷത്തിനുള്ളിൽ അർഹരായ എല്ലാ കുടിയേറ്റക്കാർക്കും സർക്കാർ പട്ടയം നൽകുമെന്നും പിണറായി വിജയൻ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: We will protect the migrants in idukki says pinarayi vijayan

Next Story
കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് പിണറായിക്ക് എന്തിനാ വാശിയെന്ന് വി.ടി.ബൽറാംkochi metro, kochi metro inauguration, kochi, pranab mukherji, VT Balram, കോൺഗ്രസ്, സിപിഎം, ബിജെപി, പിണറായി വിജയൻ, Pinarayi Vijayan, LDF govt
The moderation of comments is automated and not cleared manually by malayalam.indianexpress.com