തിരുവനന്തപുരം: നാളെ കേരളത്തിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് ചെവ്വാഴ്ച്ച യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തെന്നായിരുന്നു നവമാധ്യമങ്ങളില്‍ പ്രചരണം നടന്നത്. ഇതിന് വിശദീകരണവുമായാണ് ചെന്നിത്തല രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളുടെ ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ച് ബിജെപി സംസ്ഥാനത്ത് പലയിടങ്ങളിലും ഹര്‍ത്താല്‍ നടന്നിരുന്നു. ഇതിനെതിരെ വ്യാപകമായ രീതിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. അടിക്കടിയുണ്ടാവുന്ന ഹര്‍ത്താലിനെതിരെ വ്യാപാരി സംഘടനകളും രംഗത്തെത്തിയിരുന്നു. ഹര്‍ത്താലിന് തങ്ങളുടെ സഹകരണം ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം വ്യാപാരികള്‍ പ്രഖ്യാപിച്ചു. ഇതിനിടെയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തെന്ന വ്യാചപ്രചരണം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ