തരൂരിന്റെ ബന്ധുക്കളെ ‘വീണ്ടും’ ബിജെപിയില്‍ ചേര്‍ത്ത് ശ്രീധരന്‍പിള്ള; പണ്ടേ ബിജെപിയെന്ന് ബന്ധുക്കള്‍

എന്തിനാണ് ചടങ്ങ് നടത്തിയതെന്ന് അറിയില്ല. അതേ കുറിച്ച് പറയേണ്ടത് സംഘാടകരാണെന്ന് തരൂരിന്‍റെ ബന്ധു

BJP,ബിജെപി, Shashi Tharoor,ശശി തരൂർ, Sreedharan Pillai,ശ്രീധരന്‍പിള്ള, Tharoor relatives join BJP, തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍congress, ie malayalam,

കൊച്ചി: ശശി തരൂര്‍ എംപിയുടെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാദം പൊളിച്ച് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. തങ്ങള്‍ നേരത്തേ തന്നെ ബിജെപി അനുഭാവികളാണെന്നും എന്നാല്‍ എന്തിനാണ് ഇപ്പോള്‍ ഇങ്ങനൊരു ചടങ്ങ് നടത്തിയതെന്ന് അറിയില്ലെന്നുമായിരുന്നു തരൂരിന്റെ അമ്മയുടെ സഹോദരി ശോഭനയുടെ പ്രതികരണം.

Read More: ഒഴുക്കിന്റെ തുടക്കം മാത്രം, വിളിച്ചാല്‍ ഇനിയും ആളുകള്‍ വരും: ശ്രീധരന്‍പിള്ള

എന്തിനാണ് ചടങ്ങ് നടത്തിയതെന്ന് അറിയില്ല. അതേ കുറിച്ച് പറയേണ്ടത് സംഘാടകരാണ്. അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു ശോഭനാ ശശികുമാര്‍ പറഞ്ഞത്. ശോഭനാ ശശികുമാര്‍, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരടക്കം 14 പേരെയാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ടോം വടക്കന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെ ശശി തരൂരിന്റെ ബന്ധുക്കളടക്കം ബിജെപിയിലേക്ക് എന്നായിരുന്നു ഇതേകുറിച്ച് ബിജെപി അറിയിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഈ വാദം പൊളിക്കുന്നതാണ് ശോഭനയുടെ പ്രതികരണം.

Read Also: ‘ആരാ ഈ ടോം?’; വടക്കനെ അറിയില്ലെന്ന് ചെന്നിത്തല

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ച കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനില്‍ പങ്കെടുക്കുകയോ മാധ്യമങ്ങളോട് സംസാരിക്കാനോ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് പ്രതികരിക്കാന്‍ കൂട്ടാക്കുകയായിരുന്നു. കര്‍മ്മ സമിതി അംഗമായ പദ്മജയാണ് തങ്ങളെ വേദിയിലെത്തിച്ചതെന്നും അവര്‍ പറഞ്ഞു .

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: We are already bjp says shashi tharoors relatives sreedharan pillai

Next Story
Kerala Nirmal Lottery NR-112 Results Today: നിർമ്മൽ NR-112 ഭാഗ്യക്കുറി ഫലം, ഒന്നാം സമ്മാനം ഇടുക്കിയ്ക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com