കൊച്ചി: സ്ത്രീകൾക്കെതിരായ തൊഴിലിടത്തിലെ ലൈംഗികാതിക്രമങ്ങൾ തടയലും പരിഹാരം കാണലും നിയമം മലയാള സിനിമാ വ്യവസായത്തിൽ നടപ്പിലാക്കാൻ വിമൻ ഇൻ സിനിമാ കലക്ടീവ് ഹൈക്കോടതിയെ വീണ്ടും സമീപിക്കും. മലയാള സിനിമാ രംഗത്തെ ഫെഫ്കയും മാക്ടയും അടക്കമുളള വിവിധ സംഘടനകൾ, കേരള സർക്കാർ, സെൻസർബോർഡ് എന്നിങ്ങനെ എട്ട് പേരെ എതിർകക്ഷികളാക്കിയാണ് ഡബ്ല്യൂ സി സി കോടതിയെ സമീപിക്കുന്നത്.

ഈ മാസം പതിനാറിന്  കേരള സർക്കാരിനെയും എ എം എം എയും എതിർകക്ഷികളാക്കി ഡബ്ലിയു സി സി പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. റീമകല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Read More:സിനിമാ മേഖലയിൽ വിശാഖ മാർഗനിർദേശം നടപ്പിലാക്കണം ഡബ്ലിയു സി സി ഹൈക്കോടതിയെ സമീപിച്ചു

വിശാഖ മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ്ക്കായി സർക്കാർ രൂപീകരിച്ച സെക്വഷൽ ഹരാസ്മെന്റ് ഓഫ് വിമൻ ഇൻ അറ്റ് വർക്ക്പ്ലേസസ്, ( പ്രിവൻഷൻ, പ്രൊഹിബിഷൻ, ആൻഡ് റിഡ്രസ്സൽ) നിയമം പ്രകാരമുളള കമ്മിറ്റികൾ സിനിമാ രംഗത്തും നടപ്പാക്കണമെന്നാണ് ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.