താമരശ്ശേരി: കെഎസ്ആർടിസിയുടെ വോൾവോ ബസ് കുടുങ്ങിയതിനെ തുടർന്ന് വയനാട് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ആറു മണിയോടെയാണ് കെഎസ്ആർടിസിയുടെ സ്കാനിയ ബസ് ഏഴാം വളവിൽ കുടുങ്ങിയത്. കെഎസ്ആർടിസി താമരശ്ശേരി ഗാരേജിൽ നിന്നും മെക്കാനിക്കുകൾ വാഹനം നീക്കം ചെയ്യാൻ പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

താമരശ്ശേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വളവുകയിൽ ചരക്കു ലോറികൾ കേടുവന്ന്​ ഗതാഗതം താറുമാറായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ