കൽപറ്റ: വയനാട് പൂക്കോട് വെറ്ററനറി സർവ്വകലാശാല ആസ്ഥാനത്ത് ആയുധധാരികളായ മവോയിസ്റ്റ് സംഘമെത്തി. മാവോയിസ്റ്റ് അനുകുല പോസ്റ്ററുകൾ പതിപ്പിച്ച സംഘം പ്രധാന ഗേറ്റിനു മുൻവശത്ത് സ്ഫോട വസ്തു ഉപേക്ഷിച്ചതിനു ശേഷം കടന്നു കളഞ്ഞു.

പുലർച്ചെ മൂന്ന് മണിയോടു കൂടിയാണ് സ്ത്രീകളടങ്ങുന്ന മൂന്നംഗ ആയുധധാരികളായ സംഘം സർവ്വകലാശാല ആസ്ഥാനത്തെത്തിയത്. പ്രധാന ഗേറ്റിനു മുന്നിൽ മാവോയിസ്റ്റ് അനുകുല പോസ്റ്ററ്ററുകൾ പതിപ്പിക്കുകയും ചെയ്തു. സിപിഐ മവോയിസ്റ്റ് പാർട്ടി രൂപികരണത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പോസ്റ്ററുകളിൽ മവോയിസ്റ്റ് പാർട്ടികളുടെ ലയനത്തെ ഉയർത്തിപ്പിടക്കണമെന്നും വ്യക്തമാക്കുന്നു. പോസ്റ്ററുകൾ പതിപ്പിക്കുന്നത് സെക്യൂരിറ്റി ജിവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും പുറത്തിറങ്ങരുതെന്ന് സംഘം പറഞ്ഞതായി ജീവനക്കാരൻ പറയുന്നു.

ഇതേസമയം പുറത്തിറങ്ങിയ വിദ്യാർഥികളോട് തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടു. തുടർന്നാണ് സ്ഫോടകവസ്തുവെന്ന തോന്നിപ്പിക്കുന്ന പെട്ടി ഗേറ്റിനു സമിപത്തായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബോംബ് സ്ക്വാഡും പൊലിസും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

സ്‌ഫോടക വസ്തു ഉപേക്ഷിക്കപ്പെട്ട നിലയില്‍

ഇക്കഴിഞ്ഞ ജൂലൈയിൽ മുണ്ടക്കൈ എസ്റ്റേറ്റ് പാടിക്ക് മാവോയിസ്റ്റുകളെത്തിയതായി സൂചന ലഭിച്ചിരുന്നു. രാത്രിയാണ് ആള്‍പ്പാര്‍പ്പുളള ഇടങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തിയതെന്നായിരുന്നു വിവരം. മൂന്നംഗ സംഘമാണ് മുണ്ടക്കൈയില്‍ എത്തിയത്. ഇവര്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ചതായി പ്രദേശവാസികള്‍ പൊലീസിനോട് വ്യക്തമാക്കി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവര്‍ എത്തിയത്. പ്രദേശവാസികള്‍ എത്തിയപ്പോള്‍ മൂന്ന് പേര്‍ രക്ഷപ്പെടുകയും ചെയ്തു.

വയനാട് മേപ്പാടിക്ക് അടുത്തുളള എമറാൾഡ് എസ്റ്റേറ്റിൽ മൂന്നു ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകൾ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇവർ പിന്നീട് രക്ഷപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.