കൽപ്പറ്റ: വയനാട് വൈത്തിരി ലക്കിടിയിൽ ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റുകളും പൊലീസുമായുള്ള ഏറ്റുമുട്ടലിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്‌പി ഡോ. ശ്രീനിവാസൻ, ഡിവൈഎസ്‌പി പി.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഇതിനിടെ മാവോയിസ്റ്റുകളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് മാവോവാദി നേതാവ് രൂപേഷ് വ്യക്തമാക്കി. സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ചര്‍ച്ചക്കുള്ള അവസരമുണ്ടാക്കാമെന്ന് രൂപേഷ് തൃശൂര്‍ ചന്തപ്പടിയില്‍ പറഞ്ഞു. കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യ മാതാവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു രൂപേഷ്.

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് വിചാരണ തടവുകാരനായി കഴിയുന്ന രൂപേഷിന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഭാര്യ മാതാവിനെ കാണാന്‍ അനുമതി നല്‍കിയത്. അസുഖബാധിതയായി കഴിയുന്ന ഭാര്യ മാതാവ് സഫിയയെ കാണാന്‍ ആറ് മണിക്കൂറാണ് കോടതി സമയം അനുവദിച്ചത്. കനത്ത സുരക്ഷ സന്നാഹങ്ങളോടെയായിരുന്നു രൂപേഷിനെ വലപ്പാട് ചന്തപ്പടിയിലെ വസിതിയിലെത്തിച്ചത്. വൈകീട്ട് മൂന്നേകാലോടെ മടങ്ങുമ്പോഴായിരുന്നു രൂപേഷിന്റെ പ്രതികരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ