Latest News

ലക്കിടിയിൽ വിദ്യാർത്ഥിനിക്ക് കുത്തേറ്റു; ആക്രമണം പ്രണയാഭ്യാർത്ഥന നിരസിച്ചതിനെത്തുടർന്ന്

പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൽപറ്റ: വയനാട് ലക്കിടി ഓറിയന്റൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനിക്ക് കുത്തേറ്റു. സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്നുണ്ടായ പകയാണ് യുവാവ് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിക്കാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,

വയനാട് പുൽപ്പള്ളി സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ആണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നടപടികൾ സ്വികരിച്ചിട്ടുണ്ട്.

Read More: കണ്ണൂരില്‍ ഐസ്‌ക്രീം ബോംബ് പൊട്ടി പന്ത്രണ്ടുകാരനു പരുക്ക്

തിങ്കളാഴ്ച വൈകിട്ടോടെ കോളേജ് പരിസരത്ത് വച്ചാണ് പെൺകുട്ടിക്ക് നേർക്ക് ആക്രമണമുണ്ടായത്. യുവാവിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നുണ്ടായ വാക്തർക്കത്തിനൊടുവിൽ അയാൾ വിദ്യാർത്ഥിനിയെ ആക്രമിക്കുകയായിരുന്നു.

ആക്രമണ ശേഷം യുവാവ് അയാളുടെ കൈ ഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു. കുത്തേറ്റ വിദ്യാർത്ഥിനിക്കൊപ്പം ദീപുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയുമായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Wayanad lakkidi college student stabbed

Next Story
പ്ലസ് ടു കോഴക്കേസ്: കെ.പി.എ മജീദ്‌ എംഎൽഎയെ ചോദ്യം ചെയ്തുPlus two bribery, പ്ലസ് ടു കോഴക്കേസ്, kpa majeed, കെപിഎ മജീദ്, km shaji, കെഎം ഷാജി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com