Latest News

കല്‍പ്പറ്റയില്‍ വന്‍ തീപിടുത്തം; തീ കെടുത്താനുള്ള ശ്രമം തുടരുന്നു

നഗരത്തിലെ വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഇതുവഴി വണ്ടികള്‍ കടത്തി വിടുന്നില്ല.

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ ടെക്‌സ്റ്റൈല്‍സ് ഷോപ്പില്‍ വന്‍ തീപിടുത്തം. ടൗണിന്റെ കേന്ദ്രഭാഗത്തു തന്നെ സ്ഥിതി ചെയ്യുന്ന സിന്ദൂർ ടെക്‌സ്റ്റൈല്‍സിലാണ് തീപിടുത്തമുണ്ടായത്. ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. സ്ഥലത്ത് വന്‍ ഗതാഗത കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. രാത്രി എട്ട് മണിയോടെയായിരുന്നു തീപിടുത്തം ആരംഭിച്ചത്. ഉടനെ തന്നെ കല്‍പ്പറ്റ ഫയര്‍ സ്റ്റേഷനില്‍ നിന്നും മൂന്ന് യൂണിറ്റുകളെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ നിയന്ത്രണ വിധേയമായില്ല. ഇതോടെ ബത്തേരിയില്‍ നിന്നും രണ്ട് യൂണിറ്റുകൂടെ എത്തിക്കുകയായിരുന്നു.

കെട്ടിടത്തിന് ഉള്ളില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിവായിട്ടില്ല. ഇതിനിടെ രണ്ടാമതും തീപടരാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് സമീപത്തുള്ള കടകളിലേക്ക് പടരാന്‍ സാധ്യതയുണ്ട്. അപകട സാധ്യത മുന്നില്‍ കണ്ട് നഗരത്തിലെ വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Wayanad kalpetta sindur textiles fire

Next Story
വയനാട്ടില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com