/indian-express-malayalam/media/media_files/2024/11/12/sbFtxC4NwIN5e8WIPN8b.jpg)
ഇന്ന് വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരണമാണ് പ്രവർത്തകർ നടത്തുക
കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. പോളിങ് സാമഗ്രികളുടെ വിതരണം വിവിധ ഇടങ്ങളിൽ ഇന്നു തുടങ്ങും. ഉച്ചയോടെ വിതരണം പൂർത്തിയാകും. പരമാവധി വോട്ട് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരണമാണ് പ്രവർത്തകർ നടത്തുക.
കലാശക്കൊട്ട് കഴിഞ്ഞതോടെ മുന്നണികളെല്ലാം ശുഭപ്രതീക്ഷയിലാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ചേലക്കരയിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബര്‍ 13 ന് വയനാട് ജില്ലയിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.
മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Read More
- ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; കെ. ഗോപാലകൃഷ്ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ
- സ്കൂൾ കായികമേള: സമാപന ചടങ്ങിനിടെ സംഘർഷം; പൊലീസ് മർദ്ദിച്ചെന്ന് വിദ്യാർത്ഥികൾ
- ഐഎഎസ് ഉദ്യോഗസ്ഥരെ അഴിച്ചുവിടാനുദ്ദേശിക്കുന്നില്ല, മുഖ്യമന്ത്രി കർശന തീരുമാനമെടുക്കും: മന്ത്രി കെ.രാജൻ
- മുഖം വീർപ്പിച്ച് മാറി നിൽക്കുന്നത് ശരിയല്ല, എന്റെ മനസ് വേദനിപ്പിച്ചുവെന്ന ചർച്ച ഇപ്പോൾ വേണ്ട: കെ.മുരളീധരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us