അമ്മയെ കടന്നുപിടിച്ചത് സഹിക്കാനായില്ല, കോടാലി കൊണ്ട് തലയ്ക്കടിച്ചു: പെൺകുട്ടികളുടെ മൊഴി

അമ്മയുടെ നിലവിളി കേട്ടെത്തിയ പെൺകുട്ടികൾ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് മുഹമ്മദിന്റെ തലക്കടിച്ചു

wayanad crime, murder, ie malayalam

കൽപ്പറ്റ: അമ്പലവയലിൽ വയോധികനെ കൊലപ്പെടുത്തിയത് അമ്മയെ കടന്നു പിടിക്കുന്നത് സഹിക്കാൻ കഴിയാതെയെന്ന് പെൺകുട്ടികളുടെ മൊഴി. അമ്മയെ കടന്നു പിടിക്കുന്നത് കണ്ടപ്പോഴാണ് കടും കൈ ചെയ്യേണ്ടി വന്നതെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മൊഴി നൽകിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ മുഹമ്മദ് പെൺകുട്ടികളുടെ മാതാവിനെ കടന്നു പിടിക്കുകയായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. അമ്മയുടെ നിലവിളി കേട്ടെത്തിയ പെൺകുട്ടികൾ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് മുഹമ്മദിന്റെ തലക്കടിച്ചു. മരിച്ചുവെന്ന് ഉറപ്പായാതോടെ കത്തി ഉപയോഗിച്ച് വലതു കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റി. മുറിച്ചു മാറ്റിയ വലതുകാൽ സ്കൂൾ ബാഗിലാക്കി അമ്പലവയൽ ടൗണിനടുത്തുള്ള മാലിന്യ പ്ലാന്റിനു സമീപം ഉപേക്ഷിച്ചു. ശരീരത്തിന്റെ ബാക്കി ഭാഗം ചാക്കിലാക്കി വീടിനടുത്ത പൊട്ടക്കിണറ്റിൽ തള്ളി. അതിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

മുഹമ്മദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി, മുറിച്ച് മാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗ്, വലത് കാൽ മുറിച്ചുമാറ്റാൻ ഉപയോഗിച്ച വാക്കത്തി എന്നിവ അന്വേഷണ സംഘം കണ്ടെത്തി. കൊലയ്ക്ക് ശേഷം പെൺകുട്ടികൾ ഉപേക്ഷിച്ച മുഹമ്മദിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കെൺകുട്ടികളുടെ സഹോദരനെ മുഹമ്മദ് വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചതായാണ് സൂചന. അടുത്തിടെ പെൺകുട്ടികളുടെ സഹോദരനെ മുഹമ്മദ് വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെച്ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു.

ഇന്നലെയാണ് 68 കാരനായ മുഹമ്മദിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും അമ്മയും പൊലീസില്‍ കീഴടങ്ങിയിരുന്നു. കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സഹോദരന്റെ മക്കളാണ് ഇവരെന്നാണ് വിവരം. മുഹമ്മദിന്റെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

Read More: പറവൂരില്‍ തീപിടിത്തത്തില്‍ മരിച്ചത് വിസ്മയ? സഹോദരിയെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കി പൊലീസ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Wayanad ambalavayal muhammad murder statement of girls kerala police

The moderation of comments is automated and not cleared manually by malayalam.indianexpress.com