Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394 അടിയായി; ഷട്ടറുകൾ തുറന്നേക്കും

ഇടുക്കിയിൽ വീണ്ടും ജില്ലാ കലക്ടർ അടിയന്തര യോഗം വിളിച്ചു

idukki dam, cheruthoni dam, kseb,

തൊടുപുഴ: കടുത്ത ആശങ്ക ഉയർത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ജലനിരപ്പ് 2394 അടിയാണ്. ഒരടി കൂടി ഉയർന്ന് 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറന്നേക്കും.

2,400 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 2400 അടിവരെ ജലനിരപ്പ് ഉയരാന്‍ കാക്കാതെ 2397 മുതൽ 2398 അടി വരെ എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്ന സാധ്യതകളാണ് പരിഗണിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിന് ശേഷമേ ഡാം തുറക്കുകയുള്ളൂ. ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകള്‍ പുഴയില്‍ പോകുന്നത് ഒഴിവാക്കും. സെല്‍ഫി എടുക്കാനും വീഡിയോ എടുക്കാനും ആളുകള്‍ മുതിരുന്നത് നിരുത്സാഹപ്പെടുത്തും. ഇതിനായി ബോധവല്‍ക്കരണം നടത്തും.

അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയാകാൻ കാത്തിരിക്കില്ലെന്ന് ഉന്നതതലയോഗത്തിൽ എം.എം.മണി പറഞ്ഞു. ഡാം തുറക്കും മുമ്പ് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യും. ഷട്ടറുകള്‍ ആദ്യമായി തുറക്കേണ്ടിവന്നാല്‍ രാത്രിയില്‍ തുറക്കാതെ അത് പകല്‍സമയത്തുതന്നെ ആക്കുമെന്നും മന്ത്രി പറഞ്ഞു. ഡാം തുറന്നുവിടുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എത്ര വീടുകളെ ബാധിക്കുമെന്നത് സംബന്ധിച്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സര്‍വേ നടത്തി വിലയിരുത്തി വരികയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ വകുപ്പുകളും ജനപ്രതിനിധികളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

അടിയന്തര സാഹചര്യം വിലയിരുത്താൻ ഇന്ന് ഉച്ചയ്ക്ക് ജില്ലാ കലക്ടർ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.  ഇപ്പോഴത്തെ സാഹചര്യത്തിൽ ആറ് ദിവസത്തിനുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് വിവരം. അണക്കെട്ടിന്റെ  വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്.

ഡാം അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ടിവന്നാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തുറന്നുവിടുന്ന വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാന്‍ നടപടികള്‍ തുടങ്ങിയെന്നും ജില്ലാ കലക്‌ടർ കെ.ജീവൻ ബാബു പറഞ്ഞു. ഇതിനുമുമ്പ് ഡാം തുറന്നത് വെള്ളം 2401അടിയിൽ എത്തിയപ്പോഴാണെന്നും അന്ന് അഞ്ച് ഗേറ്റുകളും അരമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് വിട്ടത് എന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ ഏറ്റവും താഴെ മുതൽ കരിമണൽ വരെയുളള ഭാഗത്ത് 30 കിലോമീറ്ററോളം ദൂരം റവന്യു സംഘം സർവ്വേ നടത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Water level in idukki dam rose again

Next Story
നാല് വർഷം കൊണ്ട് കേരളത്തിൽ 70 ഓളം കടുവകൾ കൂടിയെന്ന് കണക്ക്tiger spotted കടുവയെ കണ്ടെത്തി, national park in goa ഗോവയിലെ ദേശീയ പാര്‍ക്ക്, animal മൃഗങ്ങള്‍ ie malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express