Latest News

വെള്ളത്തിലെ മാലിന്യം നീക്കം ചെയ്യാന്‍ നേവിയുടെ വാട്ടര്‍ ഗാര്‍ബേജ് സ്‌കൂപ്പര്‍

ഉപേക്ഷിക്കപ്പെട്ട വസ്തുക്കളില്‍ നിന്നുമാണ് ഈ നൂതന യന്ത്രം നിര്‍മ്മിച്ചത്

കൊച്ചി: പ്രകൃതി സൗഹൃദ മാലിന്യ സംസ്‌കരണ യന്ത്രവുമായി നേവി. സതേണ്‍ നേവി കമാന്റാണ് വെള്ളത്തില്‍ നിന്നും മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന ഈ യന്ത്രം നിര്‍മ്മിച്ചത്. വാട്ടര്‍ ഗാര്‍ബേജ് സ്‌കൂപ്പര്‍ എന്ന ഡബ്യുജിഎസിന്റെ പ്രവര്‍ത്തനം വൈസ് അഡ്മിനറല്‍ എകെ ചൗളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

എസ്എന്‍സിയുടെ നേവല്‍ റിപ്പയര്‍ യാര്‍ഡില്‍ ലഭ്യമായ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളില്‍ നിന്നുമാണ് ഈ നൂതന യന്ത്രം നിര്‍മ്മിച്ചത്. നിരവധി തവണ പരീക്ഷിച്ച് പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ട്. വെള്ളത്തിലുള്ള പ്ലാസ്റ്റിക് മാലിന്യമടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെടുക്കുന്നതാണ് യന്ത്രം. ഇതിനായി സ്‌കൂപ്പറും കളക്ഷന്‍ ട്രേയും ഇതിലുണ്ട്. വിദേശ രാജ്യങ്ങളില്‍ കണ്ടു വരുന്ന രീതികളുമായി സാമ്യമുള്ളതാണിത്. പെഡലലിലാണ് യന്ത്രത്തിന്റെ നിയന്ത്രണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Water garbage scooper launched by southern naval command

Next Story
കൊല്ലത്ത് മദ്യപിച്ച് വാക്ക് തര്‍ക്കം; അടിയേറ്റ മധ്യവയസ്‌കന്‍ മരിച്ചുkollam, കൊല്ലം, fight in bar, കൊല്ലത്ത് ബാറില്‍ അടി, kollam bar, kollam news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express