തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിലെ അഞ്ച് കംപ്യൂട്ടറുകളിൽ വാണക്രൈ റാൻസംവെയർ ആക്രമണം. റാൻസംവെയർ തന്നെയാണോ ഇതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് റയിൽവേ വക്താവ് ഡോ.ടി.സുധീഷ് വ്യക്തമാക്കി.

“ഓഫീസ് വിഭാഗത്തിലെ അഞ്ച് കംപ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. ഇത് മൂലം യാത്രക്കാർക്ക് യാതൊരു പ്രയാസവും ഉണ്ടാകില്ല. റാൻസംവെയറാണോ അല്ല, മറ്റേതെങ്കിലും വൈറസ് ബാധയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രശ്നം വേഗത്തിൽ പരിഹരിക്കും” അദ്ദേഹം ഐ.ഇ.മലയാളത്തോട് പറഞ്ഞു.

നേരത്തേ കേരളത്തിലെ വിവിധ പഞ്ചായത്തോഫീസുകളിൽ ആണ് വാണക്രൈ റാൻസംവെയർ ആക്രമണം നടന്നത്. ലോകം മുഴുവൻ കംപ്യൂട്ടറുകളിലെ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്ത് കോഡ് രൂപത്തിലേക്ക് മാറ്റുന്ന സോഫ്റ്റുവെയറാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ