കൊച്ചി: മദ്യവിൽപ്പന ശാലകളിൽ സാധാരണ കടകളിലെ പോലെ വാക്ക്-ഇൻ സൗകര്യം തുടങ്ങാൻ സമയമായെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. ബെവ്കോ ഔട്ട്ലെറ്റുകളിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം.
മദ്യശാലകളിൽ സാധാരണ പോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഉണ്ടാകണം. ആരും തന്റെ വീടിന്റെ അരികിൽ ഒരു ബെവ്കോ ഔട്ട്ലെറ്റ് വരുന്നത് ആഗ്രഹിക്കുന്നില്ലെന്നും നയപരമായ മാറ്റം ആവശ്യമാണെന്നും കോടതി പറഞ്ഞു. ആളുകൾ കൂട്ടം കൂടി നിൽകാൻ അനുവദിക്കരുത് ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുത്. കുട്ടികൾക്കും സ്ത്രീകൾക്കും ഈ കടകൾക്ക് മുന്നിലൂടെ പോകാനുള്ള സാഹചര്യം ഇപ്പോഴില്ല. ഈ അവസ്ഥ മാറണമെന്നും കോടതി അഭിപ്രായപ്പെട്ടു.
10 കടകൾ മാറ്റിയെന്നും 33 കൗണ്ടറുകളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെന്നും സർക്കാർ അറിയിച്ചു. പാർക്കിംഗ് സൗകര്യങ്ങൾ കൂട്ടിയതായും 21 കടകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ചതായും സർക്കാർ അറിയിച്ചു.
Also Read: തിമിംഗല ഛർദ്ദിലുമായി രണ്ടുപേർ പിടിയിൽ; വില മുപ്പത് കോടിയോളം