തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു മരിക്കാനിടയായ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കാലതാമസമുണ്ടാക്കിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ. രണ്ടു മാസം മുൻപു നടന്ന മൂത്ത പെൺകുട്ടിയുടെ മരണം പീഡനം മൂലമാണെന്ന് വാർത്ത വന്നിട്ടും അതു ദുരൂഹ മരണമാക്കി ലാഘവത്തോടെ കാണുകയാണ് പൊലീസ് ചെയ്തത്.

പൊലീസിന്റെ ഈ നിഷ്‌ക്രിയത്വമാണ് നാലാം ക്ലാസുകാരിയായ രണ്ടാമത്തെ കുട്ടിയുടെയും മരണത്തിനിടയാക്കിയത്. ഈ കുട്ടിയും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇപ്പോൾ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതു ഗുരുതരമായ സ്ഥിതി വിശേഷമാണ്. ഇതിനല്ലാം പ്രതികൾക്ക് ഒത്താശ ചെയ്ത പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കണം.പാലക്കാട്ടെ ശിശുക്ഷേമ സമിതിയുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും അന്വേഷിക്കണം. പീഡനത്തിനിരയായി മരിച്ച കുട്ടികളുടെ മാതാപിതാക്കൾക്ക് അടിയന്തിരമായി ധനസഹായം നൽകാൻ സർക്കാർ തയാറാവണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ഉദ്യോഗാർത്ഥികൾക്ക് ആധാർ നിർബന്ധമാക്കിയ പി എസ്  സിയുടെ നടപടി പിൻവലിക്കണമെന്ന് ഭരണപരിഷക്കാര കമ്മിഷൻ ചെയൻമാൻ വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയങ്ങൾക്കെതിരും സുപ്രീംകോടതിയുടെ വിധിയുടെ ലംഘനവുമാണ്. ആധാർ നിർബന്ധമാക്കാനുളള  രേഖയാക്കാനുളള നടപടിയിൽ നിന്നും സർക്കാർ വകുപ്പുകളും പി എസ് സിയും പിന്മാറണമെന്ന് വി. എസ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ