Latest News

വാളയാർ പീഡനക്കേസ്: പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കി, പുനർവിചാരണയ്‌ക്ക് അനുമതി

പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ

valayar case, വാളയാര്‍ കേസ്, valayar case news, വാളയാര്‍ കേസ് വാര്‍ത്തകള്‍, valayar case history, വാളയാര്‍ കേസ് ചരിത്രം, valayar case protest, valayar case malayalam news, indian express malayalam, ie malayalam, ഐഇ മലയാളം

കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതി വിധി ഹെെക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ ഉത്തരവാണ് ഹെെക്കോടതി റദ്ദാക്കിയത്. സർക്കാരിന്റെയും ഇരകളുടെ മാതാവിന്റെയും ഹർജികളിലാണ് ഹെെക്കോടതി വിധി. സർക്കാരിന്റെയും രക്ഷിതാക്കളുടെയും അപ്പീൽ അംഗീകരിച്ച ഹെെക്കോടതി പുനർവിചാരണയ്‌ക്ക് ഉത്തരവിട്ടു. എന്നാൽ, സിബിഐ അന്വേഷണം വേണമെന്ന പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

അതേസമയം, പുനരന്വേഷണത്തിനു വിചാരണ കോടതിയെ സമീപിക്കാമെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. കേസിൽ പുനരന്വേഷണം വേണമെന്നാണ് വാളയാർ സമരസമിതിയുടെ ആവശ്യം. പ്രതികൾ 20 ന് സെഷൻസ് കോടതിയിൽ കീഴടങ്ങണം.

തെളിവില്ലെന്ന് കണ്ട് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീൽ ഹെെക്കോടതി ഡിവിഷൻ ബഞ്ചാണ് അനുവദിച്ചത്. ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എം.ആർ.അനിതയും അടങ്ങുന്ന ബഞ്ചാണ് സർക്കാരിന്റെ ആവശ്യങ്ങൾ അനുവദിച്ച് ഉത്തരവിട്ടത്.

വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പുനർവിചാരണയും ആവശ്യമെങ്കിൽ തുടരന്വേഷണവും വേണമെന്നാണ് സക്കാർ ആവശ്യപ്പെട്ടത്. അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

Read More: ‘നീതി ലഭിച്ചില്ലെങ്കിൽ അവർ പോയ ഇടത്തേക്ക് ഞങ്ങളും പോകും’: വാളയാർ പെൺകുട്ടികളുടെ അമ്മ

പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്‌ചയുണ്ടായി. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎൻഎ അടക്കമുള്ള തെളിവുകൾ ശേഖരിച്ചില്ല. പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴികളും വിചാരണക്കോടതിയിൽ എത്തിച്ചില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെൺകുട്ടിക്ക് സംരക്ഷണം നൽകിയില്ല. പോക്സോ നിയമപ്രകാരം പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതായിരുന്നു. കേസിലെ സാഹചര്യം മേലധികാരികളേയോ സർക്കാരിനേയോ അറിയിച്ചില്ല. ഇളയകുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രോസിക്യൂഷന്റെ ഭാഗത്തും ഗുരുതര പിഴവുകൾ ഉണ്ടായി. തുടങ്ങിയ കാരണങ്ങൾ സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

Read Also: ഉദ്ഘാടനം ചെയ്യാത്ത മേൽപ്പാലത്തിലേക്ക് അജ്ഞാതർ വാഹനങ്ങൾ കടത്തിവിട്ടു; വൈറ്റിലയില്‍ വൻ കുരുക്ക്

അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പ്രധാന സാക്ഷികളെയും രഹസൃ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിനെയും വിസ്തരിച്ചില്ല. പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥരുമായും സഹകരിച്ചില്ല. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയിൽ ഉറപ്പാക്കിയില്ല. കൂറു മാറിയ സാക്ഷികളുടെ എതിർ വിസ്താരം നടത്തിയില്ല.

Read More: Walayar Case: മൊഴി എന്റേതല്ല, പൊലീസ് എഴുതിപ്പിടിപ്പിച്ചത്; വാളയാർ പെൺകുട്ടികളുടെ അമ്മ

വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകൾ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായപ്പോൾ കോടതി ഇടപെടണമായിരുന്നു, അതുണ്ടായില്ല. സാക്ഷികൾ കൂറുമാറിയപ്പോൾ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെടണമായിരുന്നു. കോടതി ഉത്തരവാദിത്തം നിർവഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങൾ നടത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ വിധിന്യായത്തിൽ വന്നെന്നും നീതിനിർവഹണത്തിൽ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

Read More: ഏഴുവർഷം 37 പോക്സോ കേസുകൾ, 17 ഇരകൾ; വാളയാറിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.

വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലാണ് കുട്ടികളെ തുങ്ങി മരിച്ച നിലയിൽ കണ്ടത്.

അപൂര്‍വ വിധി

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീലിലെ വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി വിധി അപൂര്‍വമാണന്ന് വിലയിരുത്തല്‍.ഗുജറാത്തിലെ ബസ്റ്റ് ബേക്കറി കേസാണ് തുടരന്വേഷണത്തിന് മേല്‍കോടതി ഉത്തരവിട്ടതിന് ഒരുദാഹരണം. ഇടുക്കിയിലെ അയ്യപ്പദാസ് വധക്കേസില്‍ മാതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതാണ് കേരളത്തിലെ ഒരുദാഹരണം.

പ്രതികളെ വെറുതെ വിട്ട കേസുകളില്‍, കീഴ്‌ക്കോടതി വിധി റദ്ദാക്കാനോ, തുടരന്വേഷണത്തിനോ മേല്‍ക്കോടതികള്‍ സാധാരണ ഉത്തരവിടാറില്ല. എന്നാല്‍ പൊതു സമുഹത്തിന്റെ ആവശ്യം കണക്കിലെടുത്ത് സര്‍ക്കാര്‍ വിധി റദ്ദാക്കിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടറിങ്ങിയത് ഫലം കാണുകയായിരുന്നു.

ഇരകളാണ് നീതി തേടി സാധാരണ മേല്‍ക്കോടതിയെ സമീപിക്കാറുള്ളത്. എന്നാല്‍ പ്രതികൂല വിധിക്ക് കാരണം സര്‍ക്കാര്‍ ഏജന്‍സികളുടെയും വിചാരണക്കോടതിയുടേയും പിഴവുകളാണന്ന് ഏറ്റു പറഞ്ഞ് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും കോടതി അംഗീകരിച്ചതും അപൂര്‍വമായി.

കേസില്‍ പുനര്‍വിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ ഒരു വര്‍ഷത്തിനകം വിധിയുണ്ടായതും വേഗത്തിലുള്ള നീതി നടത്തിപ്പിന്റെ ഭാഗമായി. പുനര്‍വിചാരണ നടത്തണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമായിരുന്നുകൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാവിന്റെ ആവശ്യം. എന്നാല്‍ തുടരന്വേഷണ നകത്തി പുനര്‍വിചാരണ വേണമെന്ന ശക്തമായ ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.

പുനര്‍വിചാരണക്കിടെ ഹര്‍ജി എത്തിയാല്‍ തുടരന്വേഷണത്തിന് ഉത്തരവിടാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ആ സമയത്ത് പരാതിക്കാരുടെ ആവശ്യം കൂടി കണക്കിലെടുത്ത് അന്വേഷണ ഏജന്‍സിയെ സര്‍ക്കാരിന് തീരുമാനിക്കാനും അവസരമുണ്ട്. കേസില്‍ സംഭവിച്ച പിഴവുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെയും നിയോഗിച്ചിരുന്നു.

ആദ്യ അന്വേഷണ സംഘത്തിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും വീഴച സംഭവിച്ചെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ആവശ്യപ്രകാരം നവംബറില്‍ തുടര്‍ച്ചയായി ഓരാഴ്ച വാദം കേട്ടാണ് കോടതി കേസില്‍ വിധി പറഞ്ഞത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Walayar pocso case high court verdict

Next Story
ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ ടി.വി.പത്മനാഭൻ അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com