scorecardresearch

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ

കേസിൽ ആൾക്കൂട്ട കൊലപാതകം , പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്താൻ കളക്ടറുമായുള്ള ചർച്ചയിൽ ധാരണയായി

കേസിൽ ആൾക്കൂട്ട കൊലപാതകം , പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്താൻ കളക്ടറുമായുള്ള ചർച്ചയിൽ ധാരണയായി

author-image
WebDesk
New Update
social policing

പ്രതീകാത്മക ചിത്രം

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം. പാലക്കാട് ആർ.ഡി.ഒയും തൃശൂർ സബ് കളക്ടറും കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്. 

Advertisment

Also Read:വാളയാർ ആൾകൂട്ടക്കൊലപാതകം: സ്‌ത്രീകള്‍ ഉള്‍പ്പെടെ 15 പേർ പ്രതിപ്പട്ടികയിൽ

തൃശ്ശൂർ മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായിട്ടില്ല. കുടുംബത്തിനുള്ള ധനസഹായത്തിൽ ധാരണയാകാത്തതായിരുന്നു കാരണം. സബ് കളക്ടറെത്തി, ഇന്ന് മന്ത്രിയുമായി ചർച്ചക്ക് അവസരമൊരുക്കിയെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധത്തിൽ നിന്ന് കുടുംബം പിന്മാറിയത്. ഇവർ മുന്നോട്ട് വെച്ച മറ്റെല്ലാ ആവശ്യങ്ങളിലും സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

തീരുമാനങ്ങൾ

കൊലപാതക കേസ് അന്വേഷിക്കാൻ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.കേസിൽ ആൾക്കൂട്ട കൊലപാതകം , പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്താൻ കളക്ടറുമായുള്ള ചർച്ചയിൽ ധാരണയായി.

Also Read: സന്ദേശങ്ങൾ ബാക്കിയാക്കി നന്മ നിറഞ്ഞ ശ്രീനിവാസൻ മടങ്ങി

കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകി.നേരത്തെ, ധനസഹായം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ ധാരണയാകാത്തതിനെത്തുടർന്ന് കുടുംബം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുൻപിൽ പ്രതിഷേധം തുടർന്നിരുന്നു. 

Also Read:ശ്രീനിവാസന്റെ ചിതയിൽ പേനയും പേപ്പറും സമർപ്പിച്ച് സത്യൻ അന്തിക്കാട്

എന്നാൽ സബ് കളക്ടർ അഖിൽ വി. മേനോൻ നൽകിയ ഉറപ്പിന്മേൽ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ഇന്ന് വീണ്ടും യോഗം ചേരും. കുടുംബാംഗങ്ങളും സമരസമിതി അംഗങ്ങളും ഈ ചർച്ചയിൽ പങ്കെടുക്കും. മന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടായാൽ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂ എന്ന നിലപാടിലാണ് ബന്ധുക്കൾ. അതുവരെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ തന്നെ സൂക്ഷിക്കും.

കേസിൽ അഞ്ച് പേർ പിടിയിൽ

അഞ്ച് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. പുറത്ത് വന്ന ദൃശ്യങ്ങളിൽ 15 പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന് പോലീസ് പറയുന്നു.എന്നാൽ ദൃശ്യങ്ങളിലുള്ള പലരും നിലവിൽ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.

കേസിൽ പൊലീസ് സംശയിക്കുന്ന സ്ത്രീകൾക്ക് മർദനത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

Read More: സപ്ലൈകോ ക്രിസ്മസ് ചന്തകള്‍ തിങ്കളാഴ്ച മുതല്‍; 50 ശതമാനം വരെ വിലക്കുറവ്

Moral Policing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: